ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പുതുതായി സിഎ നേടിയവരുടെ കോൺവൊക്കേഷൻ ചടങ്ങ് ഗോകുലം കൺവൻഷൻ സെന്ററിൽ മന്ത്രി റ
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പുതുതായി സിഎ നേടിയവരുടെ കോൺവൊക്കേഷൻ ചടങ്ങ് ഗോകുലം കൺവൻഷൻ സെന്ററിൽ നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.
നിർമിത ബുദ്ധിയുടെ വ്യാപനം നിരവധി തൊഴിലുകളിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെങ്കിലും ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ നിയമപരമായ ഉത്തരവാദിത്വവും തന്ത്രപരമായ ബിസിനസ് ഉപദേശവും മനുഷ്യബുദ്ധിക്ക് മാത്രമുള്ള പ്രധാന മേഖലയാണെന്ന് മന്ത്രി പറഞ്ഞു.
നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിലോ ഒഴിവാക്കുന്നതിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ നികുതി നിയമങ്ങൾ പാലിക്കുന്നതിൽ സർക്കാരിനെ സഹായിക്കുകയെന്നത് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎഐ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും കോൺവൊക്കേഷൻ കോർഡിനേറ്ററുമായ ബാബു ഏബ്രഹാം കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. എസ്ഐആർസി ട്രഷറർ ദീപ വർഗീസ് പ്രസംഗിച്ചു.ഇന്ത്യയിലെ 23 കേന്ദ്രങ്ങളിൽ കോൺവൊക്കേഷൻ ചടങ്ങ് നടന്നു. കേരളത്തിൽ നിന്നും മുന്നൂറോളം വിദ്യാർഥികളാണ് ബിരുദം നേടിയത്. വിദ്യാർഥികൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ കൈമാറി.
Tags : NattuVishesham DistrictNews