ലോക ഹൃദയദിനത്തോടനുബന്ധിച്ച് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങ
ചങ്ങനാശേരി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലേക്ക് സംഘടിപ്പിക്കുന്ന ആരോഗ്യയാത്ര (സൗജന്യ ഹെല്‍ത്ത് ചെക്കപ്പ്) ആരംഭിച്ചു. ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോഷി മുപ്പതില്‍ച്ചിറ അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎല്‍എ ആരോഗ്യയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, ഫാ. ജോസഫ് അമ്പാട്ട്, ഡോ. ജോജി ബോബന്, ഡോ. ജൂബി മാത്യു, ഡോ. നവീന്‍ എസ് നായര്‍, ഡോ. ഷിജു സ്റ്റാന്‍ലി, സിസ്റ്റര്‍ മറീന എസ്ഡി, പോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പതിനഞ്ച് പഞ്ചായത്തുകളിലെ 250 സെന്ററുകളില്‍
സൗജന്യ ഹെല്‍ത്ത് ചെക്കപ്പ്
ഒക്ടോബര്‍ 10 വരെയാണ് ബോധവത്കരണ-പരിശോധനാ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 15 പഞ്ചായത്തുകളിലായി 250 സെന്ററുകളിലായി സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് നടത്തും. യാത്രയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സൗജന്യ ഹെല്‍ത്ത് കെയര്‍ പരിശോധനകള്‍ ലഭ്യമാക്കും.
ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, ബിഎംഐ, പള്‍സ്, എസ്പിഒ-2, ഹൈറ്റ്, വെയിറ്റ് എന്നിവ സൗജന്യമായി പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ക്യാമ്പ് വിവരങ്ങള്‍ക്കുമായി 9207846999 എന്ന നമ്പറില്‍ ബന്ധപ്പെടണം.
ഫാ. ജെയിംസ് പി. കുന്നത്ത്
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍
Tags : Nattuvishesham DistrictNews DeepikaNews Chethipuzha