x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: കേ​ര​ള കോൺ-​എം പ്ര​ക്ഷോ​ഭ​ത്തി​ന്

വെബ് ഡെസ്ക്
Published: September 27, 2026 01:09 AM IST | Updated: September 27, 2026 01:09 AM IST

കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യോ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക​ട്ട​റി ജോ​ർ​ജ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നി​ല​ന്പൂ​ർ:​ ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ല​യി​ലെ 11 വി​ല്ലേ​ജു​ക​ളാ​ണ് ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ഈ ​വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യാ​ണ് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പ്പി​നെ ഉ​ൾ​പ്പെ​ടെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്.

മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചാ​കും പ്ര​ക്ഷോ​ഭം ന​ട​ത്തു​ക. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ലം​ഭാ​വ​ത്തെ​യും യോ​ഗം അ​പ​ല​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ലും യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ക​റി​യ ക്നാം​തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ണ്ണി പു​ലി​ക്കു​ത്തി​യേ​ൽ, ടോ​മി ചെ​ഞ്ചേ​രി, എം.​എ. തോ​മ​സ്, ജ​യിം​സ് കോ​ശി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബേ​ബി അ​മ​ര​ന്പ​ലം, ത​ങ്ക​ച്ച​ൻ എ​ട​ക്ക​ര, ബാ​ബു ചു​ങ്ക​ത്ത​റ, സൈ​മ​ണ്‍ ക​ള​ക്കു​ടി​യി​ൽ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ മി​നി സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews agitation

Recent News

Corehub Up