x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ത്രാ​ഞ്ജ​ലി​ സ്റ്റുഡിയോ സമഗ്രമായി ന​വീ​ക​രി​ക്കും: പി.സി. വി​ഷ്ണു​നാ​ഥ്

വെബ് ഡെസ്ക്
Published: October 28, 2026 12:19 AM IST | Updated: October 28, 2026 12:19 AM IST

മന്ത്രി പി.സി. വിഷ്ണുനാഥ് ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിച്ചപ്പോൾ.

തി​രു​വ​ല്ലം: മ​ല​യാ​ള സി​നി​മ​യു​ടെ അ​ഭി​മാ​ന സ്ഥാ​പ​ന​മാ​യ ചി​ത്രാ​ഞ്ജ​ലി ഫി​ലിം സ്റ്റു​ഡി​യോ​യെ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സാ​ങ്കേ​തി​ക​ത്തി​ക​വോ​ടെ സ​മ​ഗ്ര​മാ​യി ന​വീ​ക​രി​ക്കു​മെ​ന്നും സ്ഥാ​പ​ന​ത്തെ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. ചി​ത്രാ​ഞ്ജ​ലി സ​ന്ദ​ർ​ശി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
ചി​ത്രാ​ഞ്ജ​ലി​യെ അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ൽ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ക്കും സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി സ​ജ്ജ​മാ​ക്കും. ചി​ത്രാ​ഞ്ജ​ലി​യി​ലു​ള്ള വി​ശാ​ല​മാ​യ സ്ഥ​ല​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി സ്ഥാ​പ​ന​ത്തെ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ്രേം ​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ല​പ്പി അ​ഷ്റ​ഫ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ.​എ​സ്. സ​ബി​ത ബാ​യ്, ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags :

Recent News

Corehub Up