x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റൂ​ർ-ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ വി​ക​സ​ന സെമി​നാ​ർ ന​ട​ത്തി


Published: February 21, 2026 12:43 AM IST | Updated: February 21, 2026 12:43 AM IST

ചി​റ്റൂ​ർ -ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ വി​ക​സ​ന സെ​മി​നാ​ർ മു​ൻ എംഎ​ൽഎ കെ. അ​ച്യുത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ്റൂ​ർ: ചി​റ്റൂ​ർ -ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീക​ര​ണ വി​ക​സ​ന സെ​മി​നാ​ർ മു​ൻ എം.​എ​ൽ എ ​കെ. അ​ച്യു​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്ചു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ ബി. ​കൃ​ഷ്ണ ലീ​ല, വി​വി​ധ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​ഹ​മ്മ​ദ് ആ​ഷി​ക്, കെ.​ഷീ​ബ, ആ​ർ, എം.​ജി. ജ​യ​ന്തി ശ​ശി​കു​മാ​ർ, കൗ​ൺ​സി​ല​ർമാ​രാ​യ ജെ​യി​ൻ ഹി​ല്ലാ​തി​യോ​സ്, ആ​തി​ര യേ​ശു, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.​എ​സ് ശ്രീ​രാ​ഗ്, മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ കെ.​എ​സ് കി​ര​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​മി​നാ​റി​ൽ കൃ​ഷി, ജ​ല​സേ​ച​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, വ​നവ​ത്കര​ണം, മൃ​ഗ​സം​ര​ക്ഷ​ണ​വും ക്ഷീ​ര വി​ക​സ​ന​വും, സാ​മൂ​ഹ്യ നീ​തി ചെ​റു​കി​ട വ്യ​വ​സാ​യം, വ​നി​താ വി​ക​സ​നം, ആ​രോ​ഗ്യം, ശു​ചി​ത്വ പ​രി​പാ​ല​നം, മാ​ലി​ന്യ സം​സ്ക​ര​ണം, വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ മേ​ഖ​ല​ക​ളു​മാ​യി ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളും ന​ട​ന്നു.

Tags : Chittoor-Thattamangalam nattuvishesham. local news

Recent News

Corehub Up