ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍മാരെ ആദരിക്കുന്ന ചടങ്ങില്‍ ജില്ലാ സബ് കളക്ടര്‍ അഖില്‍ വി. മേനോന് പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: വിദ്യാലയങ്ങളെ മികവുറ്റവയാക്കാനും ഇളംതലമുറയ്ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാനും മികച്ച സംഭാവനകള്‍ നല്കിയ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആദരിച്ചു.
തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന് മുഖ്യാതിഥിയായിരുന്നു. സിഎംഐ ദേവമാതാ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് നന്തിക്കര അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര ആമുഖസന്ദേശവും തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.എ. സോളമന് മുഖ്യപ്രഭാഷണവും നടത്തി.
ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തിൽ, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജോ അരീക്കാടൻ, പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, അവാര്‍ഡ് ജേതാക്കളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.