x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ശേ​ഖ​രി​ച്ച​ത് 300 ട​ൺ അ​ജൈ​വ പാ​ഴ്‌വസ്തു​ക്ക​ള്‍

വെബ് ഡെസ്ക്
Published: July 13, 2026 11:59 PM IST | Updated: July 13, 2026 11:59 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണി​ൽ ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ശേ​ഖ​രി​ച്ച​ത് 300 ട​ണ്‍ അ​ജൈ​വ പാ​ഴ്‌വസ്തു​ക്ക​ള്‍. മേ​യി​ല്‍ ശേ​ഖ​രി​ച്ച​ത് 240 ട​ണ്‍ ആ​യി​രു​ന്നു.

വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന​ട​ക്കം പാ​ഴ്‌വസ്തു​ക്ക​ള്‍ നീ​ക്കം ചെ​യ്തു. ത​രം​തി​രി​ച്ച 45 ട​ണ്‍ പ്ലാ​സ്റ്റി​ക് കു​ന്ന​ന്താ​നം ഗ്രീ​ന്‍ പാ​ര്‍​ക്കി​ല്‍ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്ലാ​സ്റ്റി​ക് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ഫെ​സി​ലി​റ്റി) സം​സ്‌​ക​ര​ണ​ത്തി​നും പു​നഃ​ച​ക്ര​മ​ണ യോ​ഗ്യ​മ​ല്ലാ​ത്ത​വ സി​മ​ന്‍റ് ഫാ​ക്ട​റി​ക​ളി​ലേ​ക്ക് ഇ​ന്ധ​ന​ത്തി​നാ​യും സം​സ്‌​ക​രി​ക്കാ​ന്‍ അ​യ​ച്ചു.

50 ട​ണ്‍ ഗ്ലാ​സ് മാ​ലി​ന്യ​ങ്ങ​ളാ​ണ് ജൂ​ണി​ല്‍ ജി​ല്ല​യി​ല്‍​നി​ന്നു ശേ​ഖ​രി​ച്ച​ത്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്നു മാ​ത്രം 27 ട​ണ്‍ ചി​ല്ല് മാ​ലി​ന്യം ശേ​ഖ​രി​ച്ചു.

Tags : Nattuvishesham LocalNews waste

Recent News

Corehub Up