കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓപറേഷന് ക്ലീന്‍ സ്വീപ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി ശുചിത്വ സ്ക്വാഡ് വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മലിനജല സംസ്കരണ സംവിധാനങ്ങള്‍, ജൈവ-അജൈവ മാലിന്യ സംസ്കരണ സൗകര്യങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം, സ്ഥാപനങ്ങളിലെ വൃത്തിയും ശുചിത്വവും എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
മാലിന്യ സംസ്കരണം കാര്യക്ഷമമല്ലാത്ത സ്ഥാപനങ്ങള്‍ക്ക് 1,20,000 രൂപ പിഴയിട്ടു. പരിശോധനക്ക് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ്, കോര്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജീവരാജ് എന്നിവര്‍ നേതൃത്വം നല്കി. കോഴിക്കോട് ജോയിന്റ് ബിഡിഒ വി. സുമ, ക്ലാര്‍ക്ക് റിജേഷ്, കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സ്റ്റീഫന്‍, എം. രജില, എന്‍.ആര്. ശശി, ഡി.ആര്. രജനി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Tags : local nattuvishesham inspection