x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം: പ്ര​തി​സ​ന്ധി​യി​ല്‍ നെ​ല്‍​ക്ക​ര്‍​ഷ​ക​ര്‍

വെബ് ഡെസ്ക്
Published: July 21, 2026 02:38 AM IST | Updated: July 21, 2026 02:38 AM IST

ന​ഞ്ച​ക്കൃ​ഷി​ക്ക് മാ​ന​ന്ത​വാ​ടി​ക്ക് സ​മീ​പം ഒ​രു​ക്കി​യ ഞാ​റ്റ​ടി.

മാന​ന്ത​വാ​ടി: കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം ജി​ല്ല​യി​ലെ നെ​ല്‍​ക്ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. മ​തി​യാ​യ അ​ള​വി​ലു​ള്ള മ​ഴ​യു​ടെ അ​ഭാ​വ​ത്തി​ല്‍ ന​ഞ്ച​ക്കൃ​ഷി സ​യ​മ​ബ​ന്ധി​താ​യി ഇ​റ​ക്കാ​ന്‍ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് കൃ​ഷി​ക്കാ​ര്‍.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ജൂ​ണ്‍-​ജൂ​ലൈ​യോ​ടെ നാ​ട്ടി​പ്പ​ണി പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ കൃ​ഷി​പ്പ​ണി​ക​ള്‍ പാ​ടെ താ​ളം​തെ​റ്റി. ന​ഞ്ച​ക്കൃ​ഷി​യി​റ​ക്കു​ന്ന വ​യ​ലു​ക​ളി​ല്‍ പ​ലേ​ട​ത്തും ഞാ​റ്റ​ടി​ക്ക് ഒ​രാ​ഴ്ച മു​മ്പാ​ണ് വി​ത്തേ​റ് ന​ട​ത്തി​യ​ത്.

ന​ഞ്ച​ക്കൃ​ഷി​യി​റ​ക്കാ​ന്‍ വൈ​കു​ന്ന​ത് വ​രു​ന്ന പു​ഞ്ച​ക്കൃ​ഷി​യെ​യും ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി​ക​ള്‍ തീ​ര്‍​ന്നി​ല്ലെ​ങ്കി​ല്‍ വി​ള​വെ​ടു​പ്പ് വൈ​കും. അ​ടു​ത്ത കൃ​ഷി​ക്കു​ള്ള സ​മ​യം തെ​റ്റും. ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക​ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up