x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​പു​ര​ത്ത് വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങു വീ​ണു; കു​ടും​ബാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

വെബ് ഡെസ്ക്
Published: July 8, 2026 04:19 AM IST | Updated: July 8, 2026 04:19 AM IST

രാ​ജ​പു​രം വ​ണ്ണാ​ത്തി​ക്കാ​ന​ത്ത് വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങു വീ​ണ നി​ല​യി​ൽ.

രാ​ജ​പു​രം: വ​ണ്ണാ​ത്തി​ക്കാ​ന​ത്ത് ഓ​ടു​മേ​ഞ്ഞ വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങു വീ​ണു. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്നു​മാ​സം പ്രാ​യ​മാ​യ കൈ​ക്കു​ഞ്ഞ് അ​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​റ​യ​ക്കോ​ണ​ത്ത് എം.​എ​ൽ. ചാ​ക്കോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വീ​ട്. വ​ള്ളി​പ്പാ​യി​ൽ ജി​ജോ​യും ഭാ​ര്യ​യും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ കു​ടും​ബ​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. അ​പ​ക​ട​സ​മ​യ​ത്ത് എ​ല്ലാ​വ​രും അ​ടു​ക്ക​ള​യി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. തെ​ങ്ങു വീ​ണ​ത് മ​റു​ഭാ​ഗ​ത്താ​യ​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

ര​ണ്ടു കി​ട​പ്പു​മു​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ത്തി​നു മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങു വീ​ണ​ത്. ഇ​വി​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ഓ​ടും പ​ട്ടി​ക​ക്ക​ഷ​ണ​ങ്ങ​ളും താ​ഴേ​ക്കു പ​തി​ച്ച നി​ല​യി​ലാ​ണ്.

Tags : narrow escape Nattuvishesham District news

Recent News

Corehub Up