തെങ്ങിന് തൈകള്‍ വിതരണം വിനു ജോബ് എംഎല്‍എ നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: തൃക്കൊടിത്താനം അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘം ഓണത്തോടനുബന്ധിച്ച് സംഘം അംഗങ്ങള്‍ക്ക് വീട്ടുമുറ്റത്ത് ഒരു തെങ്ങ് പദ്ധതി നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി അംഗങ്ങള്‍ക്ക് സൗജന്യ തെങ്ങിന് തൈകള്‍ വിതരണം നടത്തി. വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് ജോണ്‍ കുര്യൻ അധ്യക്ഷത വഹിച്ചു.
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശേരി, കൊടിനാട്ടുംകുന്ന് പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തില്‍, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. മനുകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗീസ്, അമ്പിളി രാജേഷ്, സ്നേഹലത ഗോപാലകൃഷ്ണന്, ചങ്ങനാശേരി അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ്, സംഘം മുന്‍ പ്രസിഡന്റ് വി.ഡി. സെബാസ്റ്റ്യൻ, ഭരണസമിതിയംഗങ്ങളായ എ.ജെ. തോമസ്, ബാബു പാറയില്‍, ജോണി മാത്യു എന്നിവര്‍ പ്രസംഗിച്ചു.