x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടു വ​യ​സു​കാ​രി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച യു​വാ​വി​ന് അ​ഭി​ന​ന്ദ​നം

വെബ് ഡെസ്ക്
Published: September 28, 2026 01:46 AM IST | Updated: September 28, 2026 01:46 AM IST

ശ​ര​ത് ബാ​ബു​വി​ന് സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സി. ​സ​ജി ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു.

അ​ങ്ങാ​ടി​പ്പു​റം: ര​ണ്ട് വ​യ​സു​കാ​രി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച യു​വാ​വി​ന് സി​പി​എം റെ​യി​ല്‍​വേ ഗേ​റ്റ് ബ്രാ​ഞ്ചി​ന്‍റെ അ​ഭി​ന​ന്ദ​നം. ക​ളി​ച്ചുകൊ​ണ്ടി​രി​ക്കെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ അ​ങ്ങാ​ടി​പ്പു​റം മ​രു​ങ്ങ​ത്ത് പ​ത്തു​ത​റ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ ര​ണ്ട് വ​യ​സു​കാ​രി​യാ​യ മ​ക​ള്‍ നൂ​ഹ​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ ശ​ര​ത് ബാ​ബു​വി​നെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.

അ​പ​ക​ടസ​മ​യ​ത്ത് വീ​ടി​ന് മു​ന്നി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന വ​രി​ക്കോ​ട്ടി​ല്‍ ശ​ര​ത് ബാ​ബു ക​ര​ച്ചി​ല്‍ കേ​ട്ട് 20 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി സാ​ഹ​സി​ക​മാ​യി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ങ്ങാ​ടി​പ്പു​റം ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി. ​സ​ജി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം കെ. ​അ​നി​ല്‍ കു​മാ​ര്‍, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വി. ​സു​ന്ദ​ര​ന്‍, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up