തൃശൂർ: ലഹരിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രത്യേക നിരീക്ഷണം കുട്ടികളിൽ ഉണ്ടായിരിക്കണമെന്നു സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ്. തൃശൂർ ദേവമാതാ സ്കൂളിൽ സംഘടിപ്പിച്ച കോളജ്, സ്കൂൾ പ്രൊട്ടക്ഷൻ ജില്ലാതല യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട് പദ്ധതിയുമായി ബന്ധപ്പെട്ടാണ് യോഗം സംഘടിപ്പിച്ചത്. തൃശൂർ സിറ്റി ജില്ലയിലെ ഓരോ സ്കൂളുകളിൽനിന്നും ഒരു അധ്യാപകനും പിടിഎ സമിതിയിലെ ഒരു അംഗവുമായി അഞ്ഞൂറോളം പേരാണ് പ്രോഗ്രാമിൽ പങ്കെടുത്തത്.
ചടങ്ങിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി. ഷിബു, ഡിഇഒ രോഹിത് നന്ദകുമാർ, സിഡബ്ല്യുസി ചെയർമാൻ കെ. സുനിൽകുമാർ, ജില്ലാ വുമണ്ചൈൽഡ് ഡവലപ്മെന്റ് ഓഫീസർ മീര, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്മിത, ദേവമാത പ്രിൻസിപ്പൽ ഫാ.ഡോ. ജോയ്സ് എലുവത്തിങ്കൽ, അസി.ജില്ലാ എസ്പിസി നോഡൽ ഓഫീസർ ജ്യോതിസ് തോമസ് എന്നിവരും പങ്കെടുത്തു. നാർകോട്ടിക് സെൽ അസി. സബ് ഇൻസ്പെക്ടർ സനീഷ് ബാബു, സൈബർസെൽ സബ് ഇൻസ്പെക്ടർ ഫീസ്റ്റോ എന്നിവർ ക്ലാസെടുത്തു.
(ലഹരിയുടെ ഉപയോഗം, വിപണനം എന്നിവ ശ്രദ്ധയിൽപെട്ടാൽ അറിയിക്കുക. യോദ്ധാവ് -9995966666,9497927797,949979794.
Tags : nattu vishesham Commissioner says parents and teachers