x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ - മൂ​ന്നാ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ പൈ​പ്പി​ട​ൽ ദു​രി​ത​ത്തി​ൽ യാ​ത്രി​ക​ർ

വെബ് ഡെസ്ക്
Published: October 28, 2026 05:52 AM IST | Updated: October 28, 2026 05:52 AM IST

കുടിവെള്ള പൈപ്പിടാൻ കുഴിയെടുത്തതിനെ തുടർന്ന് ആ​ലു​വ - മൂ​ന്നാ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ മാ​ർ​വ​ർ മു​ത​ൽ പ​മ്പ് ക​വ​ല വ​രെയുള്ള ഭാഗം തകർന്നനിലയിൽ.

ആ​ലു​വ: ആ​ലു​വ - മൂ​ന്നാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി റോ​ഡി​ല്‍ പ​മ്പ് ക​വ​ല മു​ത​ല്‍ മാ​ര്‍​വ​ര്‍ ക​വ​ല വ​രെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഭൂ​ഗ​ര്‍​ഭ പൈ​പ്പി​ട​ല്‍ ര​ണ്ടു മാ​സ​മാ​യി​ട്ടും പൂ​ര്‍​ത്തി​യാ​യി​ല്ല. പൈ​പ്പി​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ ചോ​ര്‍​ച്ച ഉ​ണ്ടാ​കു​ന്ന​തി​നെ തു​ട​ര്‍​ന്നു വീ​ണ്ടും വീ​ണ്ടും വെ​ട്ടി പൊ​ളി​ക്കു​ന്ന​താ​ണ് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും വെ​ട്ടി​പ്പൊ​ളി​ച്ച​തു മൂ​ലം ക​ഷ്ടി​ച്ച് ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ന്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ വീ​തി​യു​ള്ള​ത്. മ​ഴ കൂ​ടി ചെ​യ്യു​ന്ന​തി​നാ​ല്‍ റോ​ഡ് ആ​കെ ചെ​ളി നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ര​ണ്ട് വ​ര്‍​ഷം മു​മ്പ് പാ​ല​സ് മു​ത​ല്‍ തോ​ട്ടു​മു​ഖം വ​രെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡാ​ണി​പ്പോ​ള്‍ കു​ടി​വെ​ള്ള പൈ​പ്പി​നാ​യി വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. മാ​താ ജം​ഗ്ഷ​നി​ലെ കു​ഴി​യി​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങു​ന്ന​തും പ​തി​വാ​ണ്.

കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​ണ് പ​ഴ​യ ചെ​റി​യ പൈ​പ്പു​ക​ള്‍ മാ​റ്റി അ​ല്പം വ​ലി​യ ഭൂ​ഗ​ര്‍​ഭ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ച​ത്. അ​തി​നു​ശേ​ഷം കു​റെ നാ​ള് ക​ഴി​ഞ്ഞാ​ണ് ടാ​ര്‍ ചെ​യ്ത​ത്. അ​താ​ണ് ക​ഴി​ഞ്ഞ ര​ണ്ട് മാ​സം കൊ​ണ്ട് ത​ക​ര്‍​ത്ത​ത്. തു​ട​ര്‍​ച്ച​യാ​യി റോ​ഡി​ല്‍ പൈ​പ്പു​ക​ള്‍ പൊ​ട്ടു​ന്ന​താ​ണ് പ്ര​ശ്‌​ന​മാ​യ​ത്. ഇ​ന്ന് മു​ത​ല്‍ ദേ​ശീ​യ പാ​ത​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം വ​രു​മ്പോ​ള്‍ വ​ലി​യ തോ​തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കേ​ണ്ട റോ​ഡാ​ണി​ത്.

Tags :

Recent News

Corehub Up