കോഴിക്കോട്: ബാലുശേരിയില്‍ യുവതിയെയും കുട്ടിയെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ബാലുശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ (ഏഴ്) എന്നിവരെ ഈ മാസം 16 മുതലാണ് കാണാതായത്.
ഭർത്താവ് ജയ്സലിന്റെ പരാതിയിലാണ് ബാലുശേരി പോലീസ് അന്വേഷണം ആരംഭിച്ചത്.
അടിവാരം സ്വദേശികളായ അഷ്റഫ്-ജസ്ന ദമ്പതികളുടെ മകളാണ് ഷഹല. വസ്ത്രങ്ങളും ആഭരണങ്ങളും എടുത്താണ് യുവതി ഏഴു വയസുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.
യുവതിയെയും കുട്ടിയെയും കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. കോൾ ലിസ്റ്റും പരിശോധിക്കുന്നുണ്ട്. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
യുവതിയെയും മകനെയും കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവർ എത്രയും വേഗം ബാലുശേരി സ്റ്റേഷനുമായോ അല്ലെങ്കിൽ 7736331620 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെട്ട് വിവരം നൽകണമെന്ന് പോലീസ് അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews missing woman