പ്രതീകാത്മക ചിത്രം
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ച് കേസ് സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നല്കി.
കേസിലെ മുഴുവൻ പ്രതികളുടെയും പങ്കാളിത്തം, സാമ്പത്തിക ഇടപാടുകൾ, ഗൂഢാലോചന എന്നിവ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ താൻ വിജിലൻസിനു നല്കിയ പരാതിയിൽ ഫലപ്രദവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിരുന്നില്ല. തുടർന്നു സിബിഐയ്ക്കു നല്കിയ പരാതിയിൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണു സംസ്ഥാന വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഈ നടപടി സിബിഐ അന്വേഷണം ഒഴിവാക്കാനും കേസിന്റെ യഥാർഥ വസ്തുതകൾ പുറത്തുവരുന്നതു തടയാനുമായിരുന്നുവെന്നു സംശയിക്കുന്നു. കേസിൽ വീണ്ടും സംസ്ഥാന വിജിലൻസിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തുന്നതു നിഷ്പക്ഷതയെയും വിശ്വാസ്യതയെയും ഗുരുതരമായി ബാധിക്കുമെന്നും അനിൽ അക്കര ആഭ്യന്തരമന്ത്രിക്കു നല്കിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Tags : Local News Nattuvishesham CBI Vadakkanchery Life Mission corruption