പാണഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങൾ ജില്ലാകളക്ടർ ശിഖ സുരേന്ദ്രന് നിവേദനം നൽകുന്നു.
പട്ടിക്കാട്: അപകടമേഖലയായ ദേശീയപാത ചുവന്നമണ്ണിൽ യാത്രക്കാർക്ക് വേണ്ട സുരക്ഷാനടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോഫി ജിജി, ഡീനമോൾ എന്നിവർ ചേർന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് നിവേദനം നൽകി.
പ്രദേശത്തെ യൂടൺ യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുകെട്ടിയതിനെ തുടർന്ന് ജനങ്ങൾ ഏറെദുരിതത്തിലാണ്. റോഡിന്റെ ഇരുഭാഗത്തേക്കും ജനങ്ങൾ കടക്കുന്നത് ഏറെ ഭീതിയോടെയാണ്. അതുകൊണ്ട് ചുവന്നമണ്ണ് സെന്ററിൽ പെഡസ്റ്റൽ അണ്ടർ പാസ് നിർമിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
അണ്ടർപാസ് നിർമിക്കുന്നതുവരെ യുടേൺ തുറന്നുനൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി കളക്ടർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലംസന്ദർശിച്ചതല്ലാതെ മറ്റു നടപടികൾ സ്വീകരിച്ചില്ല. ഇതെതുടർന്നാണ് വീണ്ടും നിവേദനം നൽകിയത്.
Tags : Local News Nattuvishesham Panchayat members District Collector