x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നുള്ള സ​മ​ഗ്ര നി​യ​മം ഇ​ന്ത്യ​യി​ലും വേ​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്


Published: June 10, 2026 02:32 AM IST | Updated: June 10, 2026 02:32 AM IST

ത​ല​ശേ​രി: ശി​ശു​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും പീ​ഡി​പ്പി​ക്കു​ക​യും കൊ​ല്ലു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ​യും മ​റ്റ് മാ​ധ്യ​മ​ങ്ങ​ളു​ടെ​യും പ്ര​ച​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ അ​തി​നു ത​ട​യി​ടാ​ൻ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ള്ള​തു​പോ​ലെ സ​മ​ഗ്ര​വും ക​ർ​ശ​ന​വു​മാ​യ നി​യ​മ​ങ്ങ​ൾ ഇ​ന്ത്യ​യി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടു​ത്ത​കാ​ല​ത്താ​യി ഇ​ത്ത​രം നി​ര​വ​ധി വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ, പ​ത്ര മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ യി​ലൂ​ടെ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഏ​റെ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള ഒ​രു രാ​ജ്യ​ത്ത് ശി​ശു​ക്ക​ളും കു​ട്ടി​ക​ളും പീ​ഡ​നം അ​നു​ഭ​വി​ക്കു​മ്പോ​ൾ ഭ​ര​ണാ​ധി​കാ​രി ക​ളും മ​റ്റു​ള്ള​വ​രും അ​ത് ഒ​ട്ടും​ത​ന്നെ ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം നാം ​മ​ന​സി​ലാ​ക്കേ​ണ്ട തു​ണ്ട്.


വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ശി​ശു​സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​യ​തു​കൊ​ണ്ട് അ​വി​ടെ ഇ​ത്ത​രം പ്ര​വ​ണ​ത ക​ൾ കാ​ണു​ന്നി​ല്ല. സാ​ക്ഷ​ര​ത​യി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും അ​റി​വി​ലും പ​രി​ഷ്കാ​ര​ത്തി​ലും മു​ന്നി​ൽ നി​ല്ക്കു​ന്ന ന​മ്മു​ടെ സം​സ്ഥാ​ന​ത്തും ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​തി​വാ​യി സം​ഭ​വി​ക്കു​ന്ന​താ​യാ​ണ് കാ​ണു​ന്ന​ത്. ഇ​ന്ന് സ്വ​ന്തം വീ​ടു​ക​ളി​ൽ പോ​ലും ശി​ശു​ക്ക​ളും കു​ട്ടി​ക​ളും സു​ര​ക്ഷി​ത​ര​ല്ലാ​യി​രി​ക്കു​ന്നു. ഭാ​വി ത​ല​മു​റ​യെ സം​ര​ക്ഷി​ക്കേ​ണ്ട സ​ർ​ക്കാ​രു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Nattuvishesham Local news Catholic Congress

Recent News

Corehub Up