വികാരി ഫാ. തിയോഡേഷ്യസ് ഡിക്രൂസ് കൊടിയേറ്റ് നടത്തുന്നു.
തിരുവനന്തപുരം: ആനയറ വിശുദ്ധ യൂദാതദേവൂസ് ദേവാലയത്തിലെ തിരുനാൾ ഇന്നു സമാപിക്കും. തിരുനാൾ സമാപന സമൂഹ ദിവ്യബലിക്കു തിരുവനന്തപുരം ലത്തീൻ അതിരൂപത അജപാലന ശുശ്രൂഷാ ഡയറക്ടർ ഫാ. ഗ്ലാഡിൻ അലക്സ് മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചുമുതൽ ജപമാല, നൊവേന, ആഘോഷമായ തിരുനാൾ ദിവ്യബലി എന്നിവയുണ്ടാകും. തുടർന്നു കൊടിയിറക്കു നടക്കുമെന്നു ഇടവക വികാരി ഫാ. തിയോഡേഷ്യസ് ഡിക്രൂസും തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ വി.ഒ. ഷാജിമോനും അറിയിച്ചു.
Tags :