x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല്ല​പ്പു​ഴ റോഡിൽ അപകടഭീഷണിയായി കോ​ൺ​ക്രീ​റ്റ് ക​മ്പി​ക​ൾ


Published: July 10, 2026 12:37 AM IST | Updated: July 10, 2026 12:37 AM IST

ഒ​റ്റ​പ്പാ​ലം: വാ​ണി​യം​കു​ളം- വ​ല്ല​പ്പു​ഴ റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി കോ​ൺ​ക്രീ​റ്റ് ക​മ്പി​ക​ൾ. പ​ന​യൂ​ർ​പാ​ട​ത്തി​നു സ​മീ​പം റോ​ഡി​ന്‍റെ ഒ​ത്ത​ന​ടു​ക്കാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ പ​ഞ്ച​റാ​കു​ന്ന രീ​തി​യി​ൽ ക​മ്പി​ക​ൾ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്.

റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​യി​ൽ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് ക​മ്പി​ക​ൾ ഇ​തി​ന​കം നി​ര​വ​ധി വാ​ഹ​ന യാ​ത്രി​ക​ർ​ക്കു വി​ന​യാ​യി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പാ​ത കൂ​ടു​ത​ൽ ത​ക​ർ​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ വ​ള​വി​ലു​ള്ള ഈ ​കു​ഴി​യി​ൽ​പ്പെ​ടു​ക​യും ട​യ​റി​ൽ ക​മ്പി​ക​യ​റി പ​ഞ്ച​റാ​കു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​യു​ണ്ട്‌. ര​ണ്ടു​വ​ർ​ഷ​മാ​യി റോ​ഡ് ന​വീ​ക​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം പ്രോ​ജ​ക്ട് വി​ഭാ​ഗ​ത്തി​നു ക​ത്തു​ന​ൽ​കി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൈ​പ്പു​ക​ൾ​പൊ​ട്ടി കു​ഴി​ക​ളാ​യ​തി​നു​പു​റ​മേ വെ​ള്ള​മൊ​ഴു​കി റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും കു​ഴി​ക​ളു​ണ്ട്. ന​ല്ല റോ​ഡാ​ണെ​ന്നു​ക​രു​തി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.വ​ള​വു​ക​ളി​ലു​ള്ള കു​ഴി​ക​ളി​ൽ ചാ​ടാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് വാ​ഹ​നം വെ​ട്ടി​ക്കു​ന്ന​ത് എ​തി​ർ​ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​യി​ട്ടും പ​ണി​ക​ഴി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ ജ​ല​അ​ഥോ​റ​റ്റി ന​വീ​ക​രി​ക്കാ​ത്ത​താ​ണ് കൂ​ടു​ത​ൽ ത​ക​ർ​ച്ച​യ്‌​ക്കു കാ​ര​ണം. കു​ഴി​ക​ള​ട​യ്ക്കാ​ൻ ക​രാ​റു​കാ​ര​നോ​ടു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Tags : Nattuvishesham District News

Recent News

Corehub Up