ഓവറോള് ചാമ്പ്യന്ഷിപ്പ് നേടിയ കട്ടിപ്പാറ നസ്രത്ത് യുപി സ്കൂള് വിദ്യാര്ഥികള്.
കട്ടിപ്പാറ: താമരശേരി ഉപജില്ല കായികമേളയില് യുപി വിഭാഗം ഓവറോള് ചാമ്പ്യന്ഷിപ്പ് നേടിയ കട്ടിപ്പാറ നസ്രത്ത് യുപി സ്കൂള് വിദ്യാര്ഥികളെ ഹെഡ്മിസ്ട്രസ് ലിസ അഭിനന്ദിച്ചു. കിഡീസ് ബോയ്സ്, കിഡീസ് ഗേള്സ് വിഭാഗത്തിലും സ്കൂള് ഓവറോള് ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കി.
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ തോമസിന്റെ നേതൃത്വത്തിലാണ് കുട്ടികള്ക്ക് പരിശീലനം നല്കിയത്. കായിക താരങ്ങള്ക്ക് കട്ടിപ്പാറ ടൗണില് സ്വീകരണം നല്കി. മധുര പലഹാരങ്ങള് വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ബഷീറിന്റെ നേതൃത്വത്തില് വ്യാപാരികളും നാട്ടുകാരും ചേര്ന്നാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.