പട്ടിക്കാട്: ചുവന്നമണ്ണ് എഎൽപിഎസ് എയ്ഡഡ് സ്കൂളിൽ പാചകപ്പുരയുടെ നിർമാണോദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. മന്ത്രിയുടെ ആസ്തിവികസനഫണ്ടിൽനിന്നു പത്തുലക്ഷം രൂപ വിനിയോഗിച്ചാണു പാചകപ്പുര നിർമിക്കുന്നത്.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എം. റീന, ബ്ലോക്ക് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Construction kitchen