കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 2022ൽ പ്രവൃത്തി ആരംഭിച്ച ഐസൊലേഷൻ വാർഡിന്റെ കെട്ടിടം.
കൂരാച്ചുണ്ട്: പഞ്ചായത്തിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നാലുവർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച ഐസൊലേഷൻ വാർഡ് കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയാകാത്തതിനെതിരെ ആക്ഷേപം ഉയരുന്നു.
ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 2021-ലാണ് 1.79 കോടിസർക്കാർ കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചത്. ഒരു വർഷം കഴിഞ്ഞ് പ്രവർത്തി ആരംഭിക്കുകയും ചെയ്തു. എന്നാൽ നാലുവർഷം കഴിഞ്ഞും പ്രവർത്തി പൂർത്തീകരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ആക്ഷേപം . പകർച്ചവ്യാധികൾ വ്യാപിക്കുന്ന സന്ദർഭങ്ങളിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു ഐസൊലേഷൻ വാർഡ് നിർമിക്കാനുള്ള സർക്കാരിന്റെ നയങ്ങളുടെ ഭാഗമായാണ് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് കെട്ടിടത്തിനായി 1.45 കോടിയും ഉപകരണങ്ങൾക്കായി 44 ലക്ഷം രൂപയും അനുവദിച്ചത്.
ഇവിടേയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങൾ ഒരു വർഷം മുമ്പ് കേന്ദ്രത്തിൽ എത്തിച്ചിരുന്നു. എന്നാൽ പ്രവർത്തി പൂർത്തീകരിക്കാത്തതിനാൽ ഉപകരണങ്ങൾ നശിക്കുന്ന അവസ്ഥയുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Construction work