x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്തീ​രാ​ങ്കാ​വ് ടോ​ള്‍ പ്ലാ​സ​യ്ക്ക് സ​മീ​പം ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ക​ത്തി​യ​മ​ര്‍​ന്നു


Published: April 29, 2026 07:24 AM IST | Updated: April 29, 2026 07:24 AM IST

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ടോ​ള്‍ പ്ലാ​സ​യ്ക്ക് സ​മീ​പം ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ഓ​ടെ​യാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഗാ​ലാ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ക​ണ്ടെ​യ്ന​ര്‍ ലോ​റി​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്.

ലോ​റി​യി​ല്‍ നി​ന്ന് രൂ​ക്ഷ​ഗ​ന്ധം ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ ഡ്രൈ​വ​ര്‍ ലോ​റി റോ​ഡ​രി​ലേ​ക്ക് മാ​റ്റി​നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ല്‍ പെ​ട്ടെ​ന്ന് ലോ​റി​യു​ടെ മു​ന്‍​ഭാ​ഗ​ത്ത് നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ പ​ന്തീ​രാ​ങ്കാ​വ് ടോ​ള്‍ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​രും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സും ചേ​ര്‍​ന്ന് തീ ​അ​ണ​യ്ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. തീ ​ആ​ളി​പ്പ​ട​ര്‍​ന്നു. അ​തി​നി​ട​യി​ല്‍ ലോ​റി​യു​ടെ ഇ​ന്ധ​ന​ടാ​ങ്കി​ന് തീ​പി​ടി​ച്ച് സ്‌​ഫോ​ട​നം ഉ​ണ്ടാ​യി. ഇ​ത് ഏ​റെ​നേ​രം ടോ​ള്‍ പ്ലാ​സ പ​രി​സ​ര​ത്ത് ആ​ശ​ങ്ക വി​ത​ച്ചു. പി​ന്നീ​ട് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്ത് അ​ഗ്നി​ര​ക്ഷാ​സേ​ന തീ ​പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.

Tags : nattu vishesham Container lorry catches fire Panthirankavu toll

Recent News

Corehub Up