കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബിരുദാനന്തരബിരുദ ഗവേഷണ ബോട്ടണി വിഭാഗവും സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കേരളയും ധാരണാപത്രം ഒപ്പിട്ടപ്പോൾ.
കാഞ്ഞിരപ്പള്ളി: ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബിരുദാനന്തര ബിരുദ ഗവേഷണ ബോട്ടണി വിഭാഗവും സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കേരളയും ധാരണാപത്രം ഒപ്പിട്ടു.
കോളജ് വിദ്യാർഥികളുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കലാ-കായിക മേഖലകളിൽ കൂടുതൽ അവസരങ്ങളും പിന്തുണയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ധാരണാപത്രത്തിന്റെ ഭാഗമായി വിദ്യാർഥികൾ സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതിന്റെ യൂണിഫൈഡ് സ്പോർട്സ് ചാമ്പ്യൻ പദ്ധതിയിൽ പങ്കാളികളായി. ഭിന്നശേഷിക്കാരായ കുട്ടികളും സാധാരണ വിദ്യാർഥികളും ഒരുമിച്ച് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ കൂട്ടായ്മയും സൗഹൃദവും സാമൂഹിക ഉൾച്ചേർക്കലും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ബോട്ടണി വിഭാഗം മേധാവി ഡോ. ആർ.ബി. സ്മിത, പ്രോഗ്രാം കോ-ഓർഡിനേറ്റർ അനിത ജോയ്, സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരള ഏരിയ ഡയറക്ടർ ഫാ. റോയ് കണ്ണഞ്ചിറ സിഎംഐ, പ്രോഗ്രാം മാനേജർ സിസ്റ്റർ റാണി ജോ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പദ്ധതിയിൽ പങ്കുചേർന്നത്.
Tags : disabilities special olympics NattuVishesham DistrictNews