x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ്‌​കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു

വെബ്ഡെസ്ക്
Published: November 12, 2026 10:16 PM IST | Updated: November 12, 2026 10:16 PM IST

ലി​യോ തെ​ർ​ട്ടീ​ന്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ എ.​ഡി. തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ ശാ​സ്ത്ര​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. ആ​ല​പ്പു​ഴ ടൗ​ണി​ലെ പ്ര​ധാ​ന വേ​ദി​യാ​യ ലി​യോ തേ​ർ​ട്ടീ​ന്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ എ.​ഡി. തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്‌​ത്രീ​യ​മാ​യ ക​ഴി​വു​ക​ൾ ഉ​ണ​ർ​ത്തു​ന്ന​തി​നും ഭാ​വി​യി​ൽ തൊ​ഴി​ൽ നൈ​പു​ണ്യം വ​ള​ർ​ത്തു​ന്ന​തി​നും ശാ​സ്‌​ത്ര​മേ​ള​ക​ൾ ഉ​പ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​യോ തെ​ർ​ട്ടീ​ന്ത് സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സീ​സ് കൊ​ടി​യ​നാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​ആ​ർ. സു​നി മോ​ൾ, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. ഫൈ​സ​ൽ, വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മാ​യ രാ​ജേ​ന്ദ്ര​ൻ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ്യോ​തി മോ​ൾ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജി​ൻ​സി, ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ജെ​റ്റ്രു​ഡ് മൈ​ക്കി​ൾ, ആ​ർ​ഡി​ഡി കെ. ​സു​ധ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ജെ. ബി​ന്ദു, കൈ​റ്റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി​ത്ത്, ആ​ല​പ്പു​ഴ ഡി​ഇ​ഒ മു​ഹ​മ്മ​ദ് എം. ​റ​ഷീ​ദ്, ആ​ല​പ്പു​ഴ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​കെ. ശോ​ഭ​ന, ലി​യോ തെ​ർ​ട്ടീ​ന്ത് പ്രി​ൻ​സി​പ്പ​ൽ ബി​നു ജോ​സി, സ്‌​കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് റാ​ണി സോ​ള​മ​ൻ, വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ രാ​ജീ​വ് ക​ണ്ട​ല്ലൂ​ർ, അ​ഷ​റ​ഫ് കു​ഞ്ഞ് ആ​ശാ​ൻ, മ​ഞ്ജു​ഷ അ​ല​ക്സ്, എ​സ്. അ​ഹ​മ്മ​ദ്, എ​ൻ. ഉ​മാ, അ​ജു പി. ​ബെ​ഞ്ച​മി​ൻ, എം.​എ​ൻ. മു​ഹ​മ്മ​ദ് ഫാ​ഹി​സ്, വി​വി​ധ ക്ല​ബ് ക​ൺ​വീ​ന​ർ​മാ​രാ​യ കെ. ​ര​ഘു​കു​മാ​ർ, ഷെ​റി​ൻ ഫി​ലോ ജോ​സ്, എ​സ്. വി​ജ​യ​കു​മാ​ർ, ര​തീ​ഷ് കു​മാ​ർ, ടി. ​സ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​തി​നൊ​ന്ന് സ​ബ്ജി​ല്ല​ക​ളി​ൽ നി​ന്നാ​യി എ​ത്തി​യ 3400 ൽ ​അ​ധി​കം പ്ര​തി​ഭ​ക​ളാ​യ വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ൾ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ശാ​സ്‌​ത്ര​മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ക്കും. റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ശാ​സ്‌​ത്ര ഗ​ണി​ത ശാ​സ്ത്ര സാ​മൂ​ഹി​ക ശാ​സ്‌​ത്ര പ്ര​വൃ​ത്തി​പ​രി​ച​യ ഐ​ടി മേ​ള​ക​ളാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ന സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് ചെ​ല്ല​പ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​യ്ക്കും.

 റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം പാ​വ നി​ർ​മ്മാ​ണ​ത്തി​ൽ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച്എ​സ്എ​സ് ലെ ​വി​ദ്യാ​ർ​ഥിനി എ​സ്. ഗൗ​രി ന​ന്ദ. വ്യ​ത്യ​സ്ത നൃ​ത്ത​രൂ​പ​ങ്ങ​ൾ, പ​ര​ന്പ​രാ​ഗ​ത വ​സ്ത്ര​ധാ​രി​ക​ളാ​യ സ്ത്രീ ​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് നി​ർ​മ്മി​ച്ച​ത്.

ആ​ല​പ്പു​ഴ: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം പാ​ഴ്‌വസ്തു​ക്ക​ൾ ഉ​പ‍‍​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ​ത്തി​ൽ വി​സ്മ​യം തീ​ർ​ത്ത് പു​ത്ത​ൻ​കാ​വ് മെ​ട്രോ​പൊ​ളി​റ്റ​ൻ എ​ച്ച്എ​സ്എ​സ് ലെ ​പ്ല​സ് ു ​വി​ദ്യാ​ർ​ഥി എ​സ്. അ​ഖി​ൽ വി​നാ​യ​ക്.
ഫ്രി​ഡ്ജ്, ടി​വി എ​ന്നി​വ കൊ​ണ്ടു​വ​രു​ന്ന കാ​ർ​ഡ് ബോ​ർ​ഡ് പോ​ലു​ള്ള പാ​ഴ്‌വസ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് വ​സ്തു​ക്ക​ൾ നി​ർ​മ്മി​ച്ചാ​ണ് അ​ഖി​ൽ വ്യ​ത്യ​സ്ത​നാ​യ​ത്. ഒ​ന്പ​തെ​ണ്ണം നി​ർ​മ്മി​ക്കേ​ണ്ട സ്ഥാ​ന​ത്താ​ണ് മൂ​ന്നു മ​ണി​ക്കൂ​ർ കൊ​ണ്ട് 11 ഐ​റ്റം​സ് നി​ർ​മ്മി​ച്ച​ത്. മു​ട്ട​ത്തോ​ടും ഉ​മി​ക്ക​രി​യും ഉ​പ​യോ​ഗി​ച്ച് കാ​ർ​ഡ് ബോ​ർ​ഡി​ൽ തീ​ർ​ത്ത ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ഫ്രെ​യിം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

 പി​ന്നാ​ലെ ന​ട​ക്കും സ്മാ​ര്‍​ട്ട് ബാ​സ്‌​ക്ക​റ്റ്;
ഷോപ്പിംഗിന് ഇ​നി ട്രോ​ളി ഉ​ന്തേ​ണ്ട
ആ​ല​പ്പു​ഴ: ഷോ​പ്പി​ങ്ങി​നി​ടെ കൈ​യി​ല്‍ സാ​ധ​ന​ങ്ങ​ളു​മാ​യി ന​ട​ക്കു​മ്പോ​ള്‍ പി​ന്നാ​ലെ സ്വ​യം വ​ന്നി​രു​ന്നെ​ങ്കി​ല്‍ എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ബാ​സ്‌​ക്ക​റ്റി​നെ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ജു​ബി​ന്‍ ജോ​സ​ഫും എ​ബി ജോ​ര്‍​ജ് തോ​മ​സും ചേ​ര്‍​ന്നാ​ണ് ഹ്യൂ​മ​ന്‍ ഫോ​ളോ​യിം​ഗ് ബാ​സ്‌​ക്ക​റ്റ് എ​ന്ന നൂ​ത​ന മാ​തൃ​ക വി​ക​സി​പ്പി​ച്ച​ത്. സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ട്രോ​ളി​യും ബാ​സ്‌​ക്ക​റ്റും ഉ​ന്തി​ന​ട​ക്കു​ന്ന ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​ര​മാ​കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. സെ​ന്‍​സ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രാ​ള്‍ ന​ട​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് പി​ന്നാ​ലെ സ​ഞ്ച​രി​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ്. എ​ത്ര രൂ​പ​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​മെ​ന്ന് കാ​ര്‍​ഡ് വ​ഴി മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ക്കാം. ഓ​രോ സാ​ധ​ന​വും ബാ​സ്‌​ക്ക​റ്റി​ല്‍ നി​ക്ഷേ​പി​ക്കു​മ്പോ​ള്‍ ചെ​ല​വാ​യ തു​ക​യും ശേ​ഷി​ക്കു​ന്ന തു​ക​യും സ്‌​ക്രീ​നി​ല്‍ തെ​ളി​യും. പ്രാ​യ​മാ​യ​വ​ര്‍​ക്കും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍​ക്കും മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ഷോ​പ്പിം​ഗ് ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന​താ​ണ് ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

 ആ​ല​പ്പു​ഴ: പ്രാ​യ​മാ​യ​വ​രെ​യും രോ​ഗി​ക​ളെ​യും വീ​ല്‍​ച്ചെ​യ​റി​ല്‍ ഇ​രു​ത്തി അ​നാ​യാ​സം പ​ടി​ക​ള്‍ ക​യ​റ്റാ​ന്‍ സ​ഹാ​യി​ക്കു​ന്ന നൂ​ത​ന സം​വി​ധാ​നം ഒ​രു​ക്കി താ​മ​ര​ക്കു​ളം വി.​വി.​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ. സ്‌​കൂ​ളി​ലെ അ​ങ്കി​ത് രാ​ജും ആ​ർ. ആ​ദി​കൃ​ഷ്ണ​നും ചേ​ര്‍​ന്നാ​ണ് സ്‌​റ്റെ​യ​ര്‍​കേ​സ് വീ​ല്‍​ച്ചെ​യ​ര്‍ എ​ന്ന പേ​രി​ല്‍ പ്ര​വ​ര്‍​ത്ത​ന മാ​തൃ​ക വി​ക​സി​പ്പി​ച്ച​ത്. സു​ഹൃ​ത്തി​ന്‍റെ അ​മ്മൂ​മ്മ​യ്ക്ക് ന​ട​ക്കാ​നും പ​ടി​ക​ള്‍ ക​യ​റാ​നു​മു​ള്ള ബു​ദ്ധി​മു​ട്ട് നേ​രി​ല്‍ ക​ണ്ട​താ​ണ് ഇ​രു​വ​രെ​യും ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പ്രാ​യ​മാ​യ​വ​രെ​യും രോ​ഗി​ക​ളെ​യും മ​റ്റു​ള്ള​വ​ര്‍ താ​ങ്ങി​പ്പി​ടി​ച്ച് പ​ടി​ക​ള്‍ ക​യ​റ്റേ​ണ്ടി​വ​രു​ന്ന ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​രം കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഒ​രു മാ​സം നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന മാ​തൃ​ക ത​യ്യാ​റാ​ക്കി​യ​ത്. സാ​ധാ​ര​ണ വീ​ല്‍​ച്ചെ​യ​റി​ല്‍ പി​വി​സി പൈ​പ്പു​ക​ളും പ്ര​ത്യേ​ക ഗ്രി​പ്പു​ക​ളും ച​ക്ര​ങ്ങ​ളും ഘ​ടി​പ്പി​ച്ചാ​ണ് സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. ഇ​തി​ല്‍ ആ​ളെ ഇ​രു​ത്തി​യ​ശേ​ഷം വീ​ല്‍​ച്ചെ​യ​ര്‍ മു​ക​ളി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റാ​നാ​കും. യാ​ത്ര​ക്കാ​ര​ന്‍റെ ഭാ​ര​ത്തി​ന് പ​ക​രം വീ​ല്‍​ച്ചെ​യ​റി​ന്‍റെ ഭാ​രം മാ​ത്രം വ​ലി​ച്ചാ​ല്‍ മ​തി​യെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ന മാ​തൃ​കാ മ​ത്സ​ര​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​ക​ണ്ടു​പി​ടി​ത്തം അ​വ​ത​രി​പ്പി​ച്ച​ത്. വ​യോ​ധി​ക​ര്‍​ക്കും രോ​ഗി​ക​ള്‍​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ആ​ശ​യ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ച​ത്.

 ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര​ജേ​താ​വ്
ക​ളി​മ​ൺ ശി​ൽ​പ നി​ർ​മാ​ണ​ത്തി​ൽ തി​ള​ങ്ങി
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര​ജേ​താ​വ് ക​ളി​മ​ൺ ശി​ൽ​പ നി​ർ​മാ​ണ​ത്തി​ൽ തി​ള​ങ്ങി. മാ​വേ​ലി​ക്ക​ര മ​റ്റം സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി അ​ര​വി​ന്ദ് സു​ദീ​പാ​ണ് കൈ​വി​ര​ലു​ക​ളു​ടെ ച​ല​ന​ങ്ങ​ളി​ലൂ​ടെ മി​ക​ച്ച​ശി​ൽ​പം തീ​ർ​ത്ത​ത്.
കു​ര​ങ്ങ​നെ ക​ളി​പ്പി​ക്കു​ന്ന നാ​ടോ​ടി​യെ അ​തേ​പ​ടി പ​ക​ർ​ത്തി​യാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ യോ​ഗ്യ​ത നേ​ടി​യ​ത്. തു​ട​ർ​ച്ച​യാ​യി നാ​ലു​ത​വ​ണ​യാ​ണ് ശി​ൽ​പ​നി​ർ​മാ​ണ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ചെ​ട്ടി​ക്കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് ശ​ങ്ക​ര​ത്തി​ൽ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​ർ സു​ദീ​പ് എ​സ്. പി​ള്ള​യു​ടെ​യും ചെ​ട്ടി​ക്കു​ള​ങ്ങ​ര എ​ച്ച്എ​സ് സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പി​ക എ​സ്. ശ്രീ​ക​ല​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്. ശി​ൽ​പ​നി​ർ​മാ​ണ​ത്തി​ൽ മി​ക​വു​പു​ല​ർ​ത്തി തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന​ശാ​സ്ത്ര​മേ​ള​യി​ൽ മാ​റ്റു​ര​ച്ച സ​ഹോ​ദ​ര​ൻ ആ​ന​ന്ദ് സു​ദീ​പി​ന്‍റെ നി​ർ​മി​തി ക​ണ്ടാ​ണ് ശി​ൽ​പ​ത്തി​ലേ​ക്ക് ചു​വ​ടു​റ​പ്പി​ച്ച​ത്.

 

Tags : District School Science Festiva NattuVishesham DistrictNews

Recent News

Corehub Up