ഹരിപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഹരിപ്പാട്: നാലു ദിവസമായി നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്കൂളിൽ നടന്നുവന്ന ഹരിപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണാഭമായ സമാപനം. 417 പോയിന്റുകൾ നേടി ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിലെ ഓവറോൾ ചാംപ്യൻമാരായി.
396 പോയിന്റോടെ ആതിഥേയരായ നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഗേൾസ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും 305 പോയിന്റോടെ പള്ളിപ്പാട് എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് നഗരസഭാ വൈസ് ചെയർമാൻ എം.ബി. അനിൽമിത്ര അധ്യക്ഷത വഹിച്ചു. കലോത്സവ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.എസ്. താഹ വിതരണം ചെയ്തു.
ഉപജില്ലയിലെ 68 സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച കലാമേളയിൽ എട്ട് വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. സ്കൂൾ മാനേജർ സിസ്റ്റർ നിർമൽ, എൽ. തുളസി, റൂബി വർഗീസ്, ടി.ആർ. രവിരാജ്, പ്രശാന്ത്കുമാർ, എം. മുനീർ, ഡോ.ആർ. ഉണ്ണിക്കൃഷ്ണൻ, ആർ. ശ്രീലക്ഷ്മി, ഷെജിത്ത് ഷാജി, ബിജു വി. മുതുകുളം, ധന്യ എസ്. വേണു, ആർ. രാജീവ്, ് എന്നിവർ പ്രസംഗിച്ചു.
Tags : Sub-district Arts harippad school kalolsavam NattuVishesham DistrictNews