x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​രപ​ദ്ധ​തി: ജി​ല്ല​യി​ലെ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലേ​ക്ക്


Published: June 12, 2026 10:41 PM IST | Updated: June 12, 2026 10:41 PM IST

തൊടു​പു​ഴ: ചെ​റു​കി​ട ക​ര്‍​ഷ​ക​രെ​യും അ​വ​രു​ടെ കൂ​ട്ടാ​യ്മ​ക​ളെ​യും ശ​ക്തി​പ്പെ​ടു​ത്തി കാ​ര്‍​ഷി​കോത്പ​ങ്ങ​ളെ ദേ​ശീ​യ- അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍​ത്തി സു​സ്ഥി​ര വി​ല​യും വി​പ​ണി​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കേ​രപ​ദ്ധ​തി​യി​ലെ പ്രൊ​ഡ​ക്ടീവ് അ​ല​യ​ന്‍​സ് സ്‌​കീ​മി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ള്‍ തൊ​ടു​പു​ഴ​യി​ലും ക​ട്ട​പ്പ​ന​യി​ലും സം​ഘ​ടി​പ്പി​ച്ചു. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ര്‍​ഷ​ക ക​മ്പ​നി​ക​ളാ​ണ് അ​വ​രു​ടെ ഉ​ത്പന്ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പ്രാ​പ്തി​യു​ള്ള അ​ഗ്രി ബി​സി​ന​സ് ക​മ്പ​നി​ക​ളു​മാ​യി നേ​രി​ട്ട് ക​രാ​റു​ണ്ടാ​ക്കി പ്രൊ​ഡ​ക്ടീവ് അ​ല​യ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​വു​ക. ഇ​തി​നാ​യി പ​ര​മാ​വ​ധി ര​ണ്ടു കോ​ടി രൂ​പവ​രെ ഗ്രാ​ന്‍റാ​യി ഓ​രോ അ​ല​യ​ന്‍​സി​നും അ​നു​വ​ദി​ക്കും.

തൊ​ടു​പു​ഴ​യി​ല്‍ ന​ട​ത്തി​യ സെ​മി​നാ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഇ​ന്‍​-ചാ​ര്‍​ജ് അ​ശ്വ​തി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡീ​ന ഏ​ബ്ര​ഹാം മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര റീ​ജ​ണ​ല്‍ പ്രോ​ജ​ക്‌ട് മാ​നേ​ജ​ര്‍ ഡോ. ​എം.​ നി​തീ​ഷ് ബാ​ബു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി റീ​ജ​ണ​ല്‍ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ സി​ന്ധു കെ. ​മാ​ത്യു ക്ലാ​സെ​ടു​ത്തു.
പി.​എ. പോ​ര്‍​ട്ട​ല്‍ രജി​സ്‌​ട്രേ​ഷ​ന്‍ ജി​ഷ്ണു സു​രേ​ഷ് പ​രി​ച​യ​പ്പെ​ടു​ത്തി. ക​ട്ട​പ്പ​ന​യി​ല്‍ ന​ട​ത്തി​യ സെ​മി​നാ​ര്‍ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ റാ​ണി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​ങ്ക​ണ്ടം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ര​ശ്മി വി​ജ​യ​ന്‍ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags : Nattuvishesham District News Core project

Recent News

Corehub Up