x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ട​വീ​ണ് ന​ശി​ച്ച​ത് 150 ഏ​ക്ക​റി​ലെ കൃ​ഷി; ‌ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം


Published: July 4, 2026 10:19 PM IST | Updated: July 4, 2026 10:19 PM IST

കാ​ക്കാ​ഴം പാ​ട​ശേ​ഖ​ര​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ട വീ​ണ​പ്പോ​ൾ.

അ​മ്പ​ല​പ്പു​ഴ: ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​മൂ​ലം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ക​ൽ​ക്കെ​ട്ടു നി​ർ​മാ​ണം കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ല്ല. മ​ട വീ​ണ് കൃ​ഷി ന​ശി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 150 ഏ​ക്ക​റു​ള്ള കാ​ക്കാ​ഴം പാ​ട​ശേ​ഖ​ര​ത്താ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ടവീ​ണ​ത്. 85 ക​ർ​ഷ​ക​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 50 ല​ക്ഷം രൂ​പ​യാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ക​ൽ​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്.

ഫെ​ബ്രു​വ​രി​യി​ലാ​ണ് ക​ൽ​ക്കെ​ട്ട് നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്. കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​ന് മു​ൻ​പുത​ന്നെ ക​ൽ​ക്കെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പാ​ട​ശേ​ഖ​ര​സ​മി​തി​യും ക​ർ​ഷ​ക​രും ക​രാ​റു​കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​ൽ​ക്കെ​ട്ട് പൊ​ളി​ച്ചെ​ങ്കി​ലും അ​ഞ്ചു മാ​സം പി​ന്നി​ട്ടി​ട്ടും ക​ൽ​ക്കെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ കാ​ക്കാ​ഴം തോ​ട് ക​ര​ക​വി​ഞ്ഞ് വെ​ള്ളം പാ​ട​ശേ​ഖ​ര​ത്തേ​ക്ക് കു​ത്തി​യൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഇ​വി​ട​ത്തെ റോ​ഡും ത​ക​ർ​ന്നു. മൂ​ന്നു ദി​വ​സം മു​ൻ​പ് വി​ത​ച്ച വി​ത്ത് വെ​ള്ളം ക​യ​റി ന​ശി​ച്ചു.

വി​ത്ത് കൃ​ഷി​ഭ​വ​നി​ൽനി​ന്ന് സൗ​ജ​ന്യ​മാ​യാ​ണ് ല​ഭി​ച്ച​തെ​ങ്കി​ലും വി​ഷ​മ​ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ​ക്ക് ഏ​ക്ക​റി​ന് പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ ത​ങ്ങ​ൾ​ക്ക് ചെ​ല​വാ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ൽ മോ​ട്ടോ​റു​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.​ ഇ​തോ​ടെ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ക​ര​ക​ളി​ലു​ള്ള 30ല​ധി​കം വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. 450 മീ​റ്റ​ർ നീ​ള​മു​ള്ള ക​ൽ​ക്കെ​ട്ടി​ന്‍റെ 150 മീ​റ്റ​ർ ഭാ​ഗം മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ടെ നി​ർ​മി​ച്ച​ത്.​ ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥമൂ​ലം കൃ​ഷിന​ശി​ക്കു​ക​യും ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​രി​ക്കു​ക​യു​മാ​ണ്. ഇ​നി കൃ​ഷി ചെ​യ്യാ​ൻ വി​ത്തും കി​ട്ടാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഈ സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District news

Recent News

Corehub Up