x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​ക്ക​ൽ​മേ​ടി​ൽ കോ​ടി​ക​ൾ ഒ​ഴു​കു​ന്നു; വി​ക​സ​നം എ​ങ്ങുമെത്തു​ന്നി​ല്ല

വെബ് ഡെസ്ക്
Published: August 27, 2026 11:18 PM IST | Updated: August 27, 2026 11:18 PM IST

കു​റ​വ​ൻ-​കു​റ​ത്തി ശി​ല്പം.

നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ രാ​മ​ക്ക​ൽ​മേ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ (ഡി​ടി​പി​സി) അ​നു​വ​ദി​ച്ച പ​ദ്ധ​തി​ക​ളു​ടെ​യും ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ​യും ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. രാ​മ​ക്ക​ൽ​മേ​ടി​ലെ കു​റ​വ​ൻ-​കു​റ​ത്തി ഇ​ര​ട്ട ശി​ല്പ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​ടി​പി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫ​ണ്ട് വി​നി​യോ​ഗ​വും സം​ബ​ന്ധി​ച്ച് സം​ശ​യ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്.

2024ൽ ​ശി​ല്പ​ത്തി​ൽ പാ​യ​ൽ ക​യ​റി നി​റം മ​ങ്ങു​ക​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ശി​ല്പ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി എം​പാ​ന​ൽ ഏ​ജ​ൻ​സി​ക​ളോ​ട് എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ക്കാ​ൻ ഡി​ടി​പി​സി ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നാ​യി ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, കാ​ര്യ​മാ​യ അ​റ്റ​കു​റ്റപ്പ​ണി​ക​ൾ ന​ട​ന്നി​ട്ടി​ല്ല.

രാ​മ​ക്ക​ൽ​മേ​ട് ഡി​ടി​പി​സി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​ണ്. കു​റ​വ​ൻ–​കു​റ​ത്തി ശി​ല്​പം, വേ​ഴാ​മ്പ​ൽ ശി​ല്​പം, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, വ്യൂ ​പോ​യി​ന്‍റ് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ.

വ​ർ​ഷ​ങ്ങ​ളാ​യി പ​രി​പാ​ല​നം ന​ട​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കു​റ​വ​ൻ-കു​റ​ത്തി ശി​ല്​പ​ത്തി​ൽ വി​ള്ള​ലു​ക​ളും കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു​പോ​ക​ലും ഉ​ണ്ടാ​യി​ട്ടും സ​മ​ഗ്ര​മാ​യ ന​വീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ രാ​മ​ക്ക​ൽ​മേ​ടി​നാ​യി ഡി​ടി​പി​സി എ​ത്ര രൂ​പ അ​നു​വ​ദി​ച്ചു, ഏ​ത് പ​ദ്ധ​തി​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്, ഓ​രോ പ​ദ്ധ​തി​ക്കും എ​ത്ര തു​ക ചെ​ല​വ​ഴി​ച്ചു, പൂ​ർ​ത്തി​യാ​കാ​ത്ത പ​ദ്ധ​തി​ക​ൾ ഏ​തൊ​ക്കെ​യാ​ണ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.​

അ​നു​വ​ദി​ച്ച തു​ക​യും യ​ഥാ​ർ​ഥ ചെ​ല​വും സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം പ​ദ്ധ​തി​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി പ​രി​പാ​ലി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up