x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ കടുത്ത പ്രതിസന്ധിയിൽ


Published: April 26, 2026 11:03 PM IST | Updated: April 26, 2026 11:03 PM IST

പാ​ലാ: ക​ടു​ത്ത വേ​ന​ലി​ല്‍ പ​തി​വി​ല്ലാ​ത്ത​വി​ധം ക്ഷീ​ര​മേ​ഖ​ല വ​ന്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു. പാ​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു. ജ​ല​ദൗ​ര്‍​ല​ഭ്യ​വും പ​ച്ച​പ്പു​ല്ലി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും കാ​ര​ണം പ​ശു പ​രി​പാ​ല​നം ബു​ദ്ധി​മു​ട്ടി​ലാ​യി. പ​ശു​വി​നെ കു​ളി​പ്പി​ക്കാ​നും കു​ടി​ക്കാ​ന്‍ ന​ല്‍​കാ​നും വെ​ള്ളം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പാ​ല്‍ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​നാ​ല്‍ ആ ​വ​ഴി​ക്കു​ള്ള വ​രു​മാ​ന​വും കു​റ​ഞ്ഞു.

ചൂ​ടി​ല്‍ ക​റ​വ​പ്പ​ശു​ക്ക​ള്‍​ക്കു രോ​ഗ​ബാ​ധ ഉ​ണ്ടാ​കു​ന്ന​തും ക​ര്‍​ഷ​ക​രെ വ​ല​യ്ക്കു​ന്നു​ണ്ട്. സാ​ഹ​ച​ര്യം പ്ര​തി​കൂ​ല​മാ​യ​തോ​ടെ പ​ശു​ക്ക​ളെ വി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ എ​ത്തു​ന്നു.

വേ​ന​ല്‍​ക്കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണാ​ന്‍ ക്ഷീ​ര​മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​പ​ദ്ധ​തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

ക്ഷീര ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​ന്ന​ത്തെ കാ​ല​ത്ത് ഒ​രു വിധത്തിലും മു​ന്നോ​ട്ടു പോ​കാ​ന്‍ സാ​ധി​ക്കി​ല്ല. കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​വ​ര്‍​ധ​ന​വും പാ​ലി​ന്‍റെ വി​ല​ക്കു​റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നത്. സ​മ​രം ചെ​യ്താ​ല്‍ മാ​ത്ര​മാ​ണ് സ​ബ്‌​സി​ഡി ല​ഭി​ക്കു​ന്ന​ത്. ഗു​ളി​ക ക​ല​ര്‍​ത്തി വി​ല്‍​ക്കു​ന്ന ക​ള്ളി​ന് ലി​റ്റ​റി​ന് നൂ​റു രൂ​പ​യി​ല​ധി​കം വി​ല​യു​ള്ള​പ്പോ​ള്‍ പാ​ലി​ന് 45 രൂ​പ​യാ​ണു​ള്ള​ത്.
ബേ​ബി സ്‌​ക​റി​യ ക​ട​നാ​ട്
കൊ​ല്ല​പ്പ​ള്ളി ക്ഷീ​ര ക​ര്‍​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ്

Tags : Dairy farmers nattuvishesham local news

Recent News

Corehub Up