x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ദൈ​വ​ദ​ശ​കം’ വി​ശ്വ​മാ​ന​വ​രാ​ശി​ക്ക് വ​ഴി​കാ​ട്ടി: ബി.ബി. ഗോപകുമാർ എംഎൽഎ

വെബ് ഡെസ്ക്
Published: November 2, 2026 01:22 AM IST | Updated: November 2, 2026 01:22 AM IST

പ്രാർഥ​നാ സം​ഗ​മം ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ത്ത​ന്നൂ​ര്‍ :ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്‍ ര​ചി​ച്ച ദൈ​വ​ദ​ശ​കം വി​ശ്വ​മാ​ന​വ​രാ​ശി​ക്ക് വ​ഴി​കാ​ട്ടു​ന്നു​വെ​ന്ന് ബി.​ബി.​ഗോ​പ​കു​മാ​ര്‍ എംഎ​ല്‍എ. ദൈ​വ​ദ​ശ​കം ആ​ഗോ​ള പ്രാ​ര്‍​ഥ​നാ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ര്‍ യൂ​ണി​യ​നി​ല്‍ പ്രാ​ര്‍​ഥ​നാ സം​ഗ​മം ന​ട​ത്തി. ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്‍ ര​ചി​ച്ച ദൈ​വ​ദ​ശ​കം വി​ശ്വ​മാ​ന​വ​രാ​ശി​യ്ക്ക് വ​ഴി​കാ​ട്ടു​ന്ന​താ​യി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

വേ​ദാ​ന്ത​സാ​ര സം​ഗ്ര​ഹ​വും അ​ദ്വൈ​ത ദ​ര്‍​ശ​ന​ത്തി​ന്‍റെ ചാ​രു​ത​യും ഒ​ത്തു​വ​രു​ന്ന അ​ര്‍​ത്ഥ​വ​ത്താ​യ വ​രി​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക ദൈ​വ​സ്വ​രൂ​പ​ത്തി​ന്‍റെ നാ​മ​രൂ​പ​ങ്ങ​ളോ ഭി​ന്ന​ത​ക​ളോ ഇ​ല്ലാ​ത്ത​താ​ണ് ഈ ​ക​വി​ത. ജാ​തി, മ​തം, രാ​ഷ്‌ട്രം തു​ട​ങ്ങി​യ സ​ക​ല​വി​ധ അ​തി​ര്‍​ത്തി​ക​ള്‍​ക്കും അ​തീ​ത​മാ​യി നി​ല്‍​ക്കു​ന്ന​താ​ണ് ദൈ​വ​ദ​ശ​ക​ത്തി​ന്‍റെ സ​ന്ദേ​ശം. മ​നു​ഷ്യ​നെ അ​വ​ന്‍റെ സ​ങ്കു​ചി​ത ചി​ന്ത​ക​ളി​ല്‍ നി​ന്നും മോ​ചി​പ്പി​ച്ച് പ​ര​മ​മാ​യ ഈ​ശ്വ​ര​ചൈ​ത​ന്യ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കാ​ന്‍ ഇ​തി​ന് സാ​ധി​ക്കു​ന്നു. സ​ര്‍​വ​മ​ത​ങ്ങ​ളു​ടെ​യും സാ​രാം​ശം ഉ​ള്‍​ക്കൊ​ണ്ട്് മ​നു​ഷ്യ​സ്‌​നേ​ഹം മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ത് രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്നു. എ​ല്ലാ​വി​ധ മ​ത​വി​ദ്വേ​ഷ​ങ്ങ​ളും വെ​റു​പ്പു​ക​ളും അ​ക​റ്റി നി​ര്‍​ത്താ​ന്‍ ഈ ​പ്രാ​ര്‍​ഥ​ന മ​നു​ഷ്യ​നെ നി​ര​ന്ത​രം ഓ​ര്‍​മി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ര്‍, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​സ​ജീ​വ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.ന​ട​രാ​ജ​ന്‍, ആ​ര്‍.ഗാ​ന്ധി, വി.പ്ര​ശാ​ന്ത്, വ​നി​ത​സം​ഘം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ചി​ത്ര മോ​ഹ​ന്‍​ദാ​സ്, സെ​ക്ര​ട്ട​റി ബീ​ന പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up