കുളത്തൂപ്പുഴ: നിര്‍മാണം പൂര്‍ത്തിയാക്കിയ കരയോഗ മന്ദിരത്തിന്റെ ചുറ്റുമതില്‍ സമര്‍പ്പണവും ഓണാഘോഷവും സംഘടിപ്പിച്ചു. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര ശ്രീ അയ്യപ്പവിലാസം എന്‍എസ്എസ്. കരയോഗത്തില്‍ സംഘടിപ്പിച്ച പരിപാടി പത്തനാപുരം താലൂക്ക് യൂണിയന് അഡ്ഹോക്ക് കമ്മിറ്റി ചെയര്മാന് കരിക്കത്തില്‍ തങ്കപ്പന് പിളള ഉദ്ഘാടനം ചെയ്തു. കൂടാതെ ആദരിക്കല്‍ ചടങ്ങും സമ്മാനവിതരവും നടന്നു.
കരയോഗം പ്രസിഡന്റ് കെ.ജി. ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ താലൂക്ക് യൂണിയന് സെക്രട്ടറി ജി. അനില്‍കുമാര്‍, ഭരണസമിതി അംഗം ജി.ഷണ്മുഖന്പിള്ള ,യൂണിയന് പ്രതിനിധി ഇല്ലിക്കുളം ജയകുമാര്‍, താലൂക്ക് വനിതാസമാജം പ്രസിഡന്റ് എസ്. വിജയകുമാരി, കോ-ഓർഡിനേറ്റര്‍ മിനി ബി. നായര്‍, കരയോഗം സെക്രട്ടറി എന്‍. രവീന്ദ്രന്‍പിളള, ഖജാന്‍ജി ബി. രവീന്ദ്രന്‍പിളള, വൈസ്പ്രസിഡന്റ് ധനുഷ് കൃഷ്ണന്, വനിതാസമാജം പ്രസിഡന്റ് സരസ്വതി ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews