x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി​യി​ലെ വ​ന​ഭൂ​മി വേ​ണ​മെ​ന്ന് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ്:

വെബ് ഡെസ്ക്
Published: October 14, 2026 01:39 AM IST | Updated: October 14, 2026 01:39 AM IST

എ​രു​മേ​ലി പേ​രൂ​ർ​ത്തോ​ട് ഭാ​ഗ​ത്ത്‌ റോ​ഡ​രി​കി​ൽ വ​നം വ​കു​പ്പി​ന്‍റെ പ​ക്ക​ലു​ള്ള റ​വ​ന്യു വ​കു​പ്പി​ന്‍റെ ആ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്തി​ന്‍റെ മു​ൻ​ഭാ​ഗം.

എ​രു​മേ​ലി: വീ​ണ്ടും എ​രു​മേ​ലി പേ​രൂ​ർ​ത്തോ​ട് ഭാ​ഗ​ത്തെ വ​ന​ഭൂ​മി ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ക​യാ​ണ്. എ​രു​മേ​ലി​യി​ൽ എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഈ ​വ​ന​ഭൂ​മി വി​ട്ടു​ന​ൽ​കാ​മോ എ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം എ​രു​മേ​ലി​യി​ൽ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന മു​ന്നൊ​രു​ക്ക യോ​ഗ​ത്തി​ൽ വ​നം വ​കു​പ്പി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ച്ചി​ല്ല. വ​കു​പ്പി​ൽ അ​റി​യി​ക്കാം എ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ മു​ൻ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ഇ​തേ ചോ​ദ്യം ഉ​ന്ന​യി​ച്ച​താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം. നി​യ​മ​സ​ഭ​യി​ൽ സ​ബ് മി​ഷ​ൻ ആ​യി ഉ​ന്ന​യി​ച്ച ഈ ​ചോ​ദ്യ​ത്തി​ന് അ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്. വ​നം മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ച​നായോ​ഗം ന​ട​ത്തി ഇ​ക്കാ​ര്യം പ​രി​ഹ​രി​ച്ച് തീ​ർ​പ്പ് ഉ​ണ്ടാ​ക്കാ​മെ​ന്നാ​ണ് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

വ​ന​ഭൂ​മി​യ​ല്ലെന്ന് രേ​ഖ​ക​ൾ

അ​തേ​സ​മ​യം ഈ ​ഭൂ​മി വ​ന​ഭൂ​മി അ​ല്ലെ​ന്നാ​ണ് രേ​ഖ​ക​ളും തെ​ളി​വു​ക​ളും ഉ​യ​ർ​ത്തി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. റ​വ​ന്യു ഭൂ​മി ആ​ണെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ക​ലു​ള്ള രേ​ഖ​ക​ൾ. റ​വ​ന്യു ഭൂ​മി ആ​ണെ​ന്നും വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ൽ ആ​ണെ​ന്നും ആ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ലു​മു​ള്ള​ത്. അ​തി​നാ​ലാ​ണ് ചോ​ദ്യ​ത്തി​ന് മ​റു​പ​ടി റ​വ​ന്യു മ​ന്ത്രി ന​ൽ​കേ​ണ്ടി​വ​ന്ന​തെ​ന്ന് നി​യ​മ​സ​ഭാ രേ​ഖ​ക​ളി​ൽ കാ​ണാം.

അ​ഞ്ച് ഏക്ക​റോ​ളം

മു​ണ്ട​ക്ക​യം എ​രു​മേ​ലി സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ ഓ​ര​ത്ത് എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജി​ൽ ബ്ലോ​ക്ക്‌ ന​മ്പ​ർ 27 റീ​സ​ർ​വെ ന​മ്പ​ർ 12 (1) ൽ ​പെ​ട്ട അ​ഞ്ച് ഏ​ക്ക​റോ​ളം റ​വ​ന്യു ഭൂ​മി ആ​ണ് വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ൽ ഉ​ള്ള​തെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ശ​രി വെ​യ്ക്കു​ന്ന​താ​ണ് എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് ഓ​ഫി​സി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫി​സി​ലു​മു​ള്ള രേ​ഖ​ക​ൾ.

പ​ണ്ട് ഭ​ക്ത​ർ വി​ശ്ര​മി​ച്ചി​രു​ന്നു.

എ​രു​മേ​ലി​കഴിഞ്ഞ് പേ​രൂ​ർ​ത്തോ​ട് നിന്നാണ് ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള കാ​ന​ന​പാ​ത ആ​രം​ഭി​ക്കു​ന്ന​ത്. ന​ട​ന്നാ​ണ് അ​ന്നും ഇ​ന്നും ഭ​ക്ത​രു​ടെ യാ​ത്ര. പേ​രൂ​ർ​ത്തോ​ട് എ​ത്തി ഭ​ക്ത​ർ സം​ഘ​ങ്ങ​ളാ​യി വി​രി വ​ച്ച് വി​ശ്ര​മി​ക്കു​ക​യും ഭ​ക്ഷ​ണം പാ​കം ചെ​യ്തു ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്ന സ്ഥ​ലം ആ​ണ് വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​ത്. റ​വ​ന്യു ഭൂ​മി ആ​യി​രു​ന്ന ഈ ​സ്ഥ​ല വ​നം വ​കു​പ്പ് ക​യ്യ​ട​ക്കി​യ​ത് പ്ര​ദേ​ശ​ത്ത് വ​നം പോ​ലെ മ​ര​ങ്ങ​ളും കാ​ടു​ക​ളും നി​റ​ഞ്ഞ​തോ​ടെ ആ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പി​ന്നീ​ട് മു​ള്ളു​വേ​ലി​ക​ൾ വച്ച് സ്ഥ​ലം കെ​ട്ടി​യ​ട​ച്ച വ​നം വ​കു​പ്പ് ശ​ബ​രി​മ​ല സീ​സ​ണി​ൽ മാ​ത്രം ഭ​ക്ത​ർ​ക്ക് വി​ശ്ര​മ​ത്തി​ന് കു​റ​ച്ചു സ്ഥ​ലം തു​റ​ന്നു കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​ത് നി​ർ​ത്തി. സ്ഥ​ലം പൂ​ർ​ണ​മാ​യും വ​നംവ​കു​പ്പി​ന്‍റെ കൈ​വ​ശ​മാ​യി. നി​ല​വി​ൽ സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ളി​ൽ വ​നം വ​കു​പ്പി​ന് ഉ​ട​മ​സ്ഥാ അ​വ​കാ​ശം ഇ​ല്ലെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ രേ​ഖ​ക​ളി​ൽ ഉ​ള്ള​തെ​ന്ന് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം പ​ണ്ട് ഫോ​റ​സ്റ്റ് ഗാ​ർ​ഡ് ഓ​ഫി​സും ആ​ന​ക്കൂ​ടും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു എ​ന്നും അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്നും ആ​ണ് വ​നംവ​കു​പ്പ് പ​റ​യു​ന്ന​ത്. ഈ ​സ്ഥ​ലം എ​രു​മേ​ലി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് വി​ട്ടു കി​ട്ടാ​ൻ വേ​ണ്ടി​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സ​ത്തി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ എം​എ​ൽ​എ ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up