x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​സ്റ്റി​ക് വാ​ഹ​ക​യാ​യി ദേ​വി​യാ​ർ പു​ഴ


Published: June 12, 2026 11:55 PM IST | Updated: June 12, 2026 11:55 PM IST

അടി​മാ​ലി: ദേ​വി​യാ​ർ​ പു​ഴ​യി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി വെ​ള്ള​ത്തി​ന്‍റെ സു​ഗ​മ​മാ​യ ഒ​ഴു​ക്ക് ത​ട​സപ്പെ​ട്ടു. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ 16, 17 വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചി​റ്റി​യാ​പ​ടി - മൂ​കാം​ബി​ക ന​ഗ​ർ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ലാ​ണ് ഒ​ഴു​കി​വ​ന്ന ഇ​ല്ലി​ക്ക​ഷ​ണ​ങ്ങ​ൾ ത​ട​ഞ്ഞ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത്.

അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. നി​ര​വ​ധി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള മാം​സ മാ​ലി​ന്യ​ങ്ങ​ളും തു​ണി​ക​ളു​മാ​ണ് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ ത​ങ്ങി​നി​ന്ന​ത്.

മെംബ​ർ​മാ​രാ​യ ഷേ​ർ​ലി ജോ​സ​ഫ്, ജോ​സ്ന ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ന് സ​മീ​പ​മു​ള്ള ഓ​ട​ക​ളി​ലും തോ​ടു​ക​ളി​ലു​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക​യാ​ണ്. തോ​ടു​ക​ളി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞുകൂ​ടി​യ​ത്.

തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Deviyar River Nattuvishesham District News

Recent News

Corehub Up