x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ഭീ​ഷ​ണി: പാ​ത​യോ​ര​ങ്ങ​ളി​ലെ വൃ​ക്ഷ​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ തു​ട​ങ്ങി


Published: June 13, 2026 06:47 AM IST | Updated: June 13, 2026 06:47 AM IST

കൊ​ല്ലം : ശാ​സ്താം​കോ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി പാ​ത​യോ​ര​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന വ​ലി​യ​വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന ന​ട​പ​ടി പൊ​തു​മ​രാ​മ​ത്ത് തു​ട​ങ്ങി. പൊ​തു​മ​രാ​മ​ത്തി​നൊ​ടൊ​പ്പം കെ​എ​സ്ഇ​ബി​യും ചി​ല്ല​ക​ൾ മു​റി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ​നി​ന്ന ശാ​സ്താം​കോ​ട്ട-​ഭ​ര​ണി​ക്കാ​വ് പാ​ത​യോ​ര​ത്ത് ബൈ​പാ​സ് തു​ട​ങ്ങു​ന്ന​ഭാ​ഗ​ത്ത് നി​ന്ന കൂ​റ്റ​ൻ ഇ​ല​വു​മ​രം മു​റി​ച്ചു​മാ​റ്റു​ന്ന ജോ​ലി​ക​ൾ തു​ട​ങ്ങി. ചു​വ​ടും ത​ടി​യു​ടെ ഉ​ള്ളും ദ്ര​വി​ച്ച് പൊ​ള്ള​യാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ​തും ആ​ശ​ങ്ക ഉയ​ർ​ത്തി​യി​രു​ന്നു.

ഏ​റ്റ​വും തി​ര​ക്കു​ള്ള പാ​ത​യി​ൽ മ​രം​വീ​ണാ​ലു​ള്ള ദു​ര​ന്ത​സാ​ധ്യ​ത​യാ​ണ് മു​റി​ച്ചു​മാ​റ്റു​ന്ന​തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രെ പ്രേ​രി​പ്പി​ച്ച​ത്. ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചാ​ണ് വെ​ട്ടി​മാ​റ്റ​ൽ ന​ട​ക്കു​ന്ന​ത് ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. ശാ​സ്താം​കോ​ട്ട ബ​സ് സ്റ്റോ​പ്പി​ലെ​യും പോ​സ്റ്റ് ഓഫീ​സി​നു സ​മീ​പ​ത്തെ​യും വാ​ക​മ​ര​ങ്ങ​ളു​ടെ വ​ലി​യ​ശി​ഖ​ര​ങ്ങ​ൾ താ​ഴേ​ക്കു ചാ​ഞ്ഞ് യാ​ത്ര​ക്കാ​രു​ടെ ത​ല​യ്ക്കു​മീ​തേ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​ണ്.

അ​ടു​ത്തി​ടെ​യു​ണ്ടാ​യ കാ​റ്റി​ൽ വ​ലി​യ​ശി​ഖ​രം ഒ​ടി​ഞ്ഞ് ബ​സ് സ്റ്റോ​പ്പി​നു​മേ​ൽ പ​തി​ച്ച​തും ആ​ശ​ങ്ക​യു​യ​ർ​ത്തി. ശാ​സ്താം​കോ​ട്ട ജം​ഗ്ഷ​നു വ​ട​ക്ക് പാ​ത​യി​ലേ​ക്ക് നി​ൽ​ക്കു​ന്ന വ​ലി​യ മാ​വി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​ണ്.

മ​ഴ​യും കാ​റ്റു​മു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പാ​ത​യോ​ര​ത്തെ വ​ലി​യ​മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ഴു​ന്ന​ത് പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന ശേ​ഷി​ക്കു​ന്ന മ​ര​ങ്ങ​ളും വെ​ട്ടി​മാ​റ്റി​യാ​ൽ മാ​ത്ര​മേ യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യൂ.

Tags : Local News Nattuvishesham Kollam

Recent News

Corehub Up