അധികൃതര്‍ക്ക് ഫലവൃക്ഷത്തൈകള്‍ കൈമാറുന്നു.
ചീരാല്‍: ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ നട്ടുപരിപാലിക്കുന്നതിന് ടിമ്പര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് യൂണിറ്റ് കമ്മിറ്റി ഫലവൃക്ഷത്തൈകള്‍ നല്കി.
അവൊക്കാഡോ, ഞാവല്‍, നെല്ലി, ചാമ്പ, മാങ്കോസ്റ്റിന്‍, സപ്പോട്ട, റംബൂട്ടാന്, മര മുന്തിരി, ആര്യവേപ്പ്, പുളി തുടങ്ങിയ ഇനം മരങ്ങളുടെ തൈകളാണ് ലഭ്യമാക്കിയത്.പ്രിന്‍സിപ്പല്‍ കെ.കെ. സുധാകരന്, ഹെഡ്മിസ്ട്രസ് നിഷ ബാബു, പിടിഎ പ്രസിഡന്റ് എം.എ. സുരേഷ് എന്നിവര്‍ തൈകള്‍ ഏറ്റുവാങ്ങി. അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.സി.കെ. തങ്ങള്‍, യൂണിറ്റ് പ്രസിഡന്റ് കെ. ബാലകൃഷ്ണന്, കെ.ഒ. ഷിബു, സി.വി. മനോഹരന്, സുരേഷ്കുമാര്‍, വിജയന്, ആശിഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews