സെന്റ് മേരീസ് പാരിഷ് ഹാളിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
പാണത്തൂർ: റബർ ബോർഡ് കാഞ്ഞങ്ങാട് റീജണൽ ഓഫീസ്, പാണത്തൂർ റബർ ഉല്പാദക സംഘം, കാഞ്ഞങ്ങാട് അഹല്യ ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാണത്തൂർ സെന്റ് മേരീസ് പാരിഷ് ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. റബർ ബോർഡ് ഡവലപ്മെന്റ് ഓഫീസർ പി. രോഷ്നി ഉദ്ഘാടനം ചെയ്തു.
പാണത്തൂർ റബർ ഉല്പാദക സംഘം പ്രസിഡന്റ് അജി ജോസഫ് അധ്യക്ഷത വഹിച്ചു. ഫീൽഡ് ഓഫീസർ തേജസ് മുഖ്യപ്രഭാഷണം നടത്തി. അഹല്യ ഐ ഹോസ്പിറ്റലിലെ ഡോ. ബുസ്താനയുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി.
Tags : eye check-up camp NattuVishasham DistrictNews