x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്ക​രി​പ്പൂ​രി​ൽ മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: July 30, 2026 03:34 AM IST | Updated: July 30, 2026 03:34 AM IST

തൃ​ക്ക​രി​പ്പൂ​ർ ഈ​യ്യ​ക്കാ​ട്ട് മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്ന നി​ല​യി​ൽ.

തൃ​ക്ക​രി​പ്പൂ​ർ: ഈ​യ്യ​ക്കാ​ട്ട് മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. അ​പ്യാ​ൽ ദേ​വ​കി​യു​ടെ വീ​ടാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 ഓ​ടെ ത​ക​ർ​ന്ന​ത്. മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ഓ​ടു​ക​ളും പ​ട്ടി​ക​ക​ളും ക​ഴു​ക്കോ​ലു​ക​ളും നി​ലം​പ​തി​ച്ചു. ചു​വ​രു​ക​ളി​ലും വി​ള്ള​ൽ വീ​ണു. അ​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ദേ​വ​കി​യും മ​ക​ൾ സ​നി​ത​യും സ​നി​ത​യു​ടെ മ​ക​ൻ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി ഷി​രേ​ഷും ശ​ബ്ദം​കേ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ സ​ഫ​റു​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ര​ജീ​ഷ് ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗം എം. ​രാ​മ​ച​ന്ദ്ര​ൻ, നേ​താ​ക്ക​ളാ​യ കെ.​കെ.​രാ​ജേ​ന്ദ്ര​ൻ, ഇ.​വി. ദാ​മോ​ദ​ര​ൻ, വി.​എം. ശ്രീ​ധ​ര​ൻ, വി. ​മ​നോ​ഹ​ര​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​ർ. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : House collapses NattuVishasham DistrictNews

Recent News

Corehub Up