x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വിതരണം: മ​ന്ത്രി എം. ​ലി​ജു ജി​ല്ല​ാത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു


Published: June 28, 2026 11:52 PM IST | Updated: June 28, 2026 11:52 PM IST

ആ​ല​പ്പു​ഴ: പോ​ളി​യോ​മു​ക്ത ഭാ​ര​തം എ​ന്ന പ​ദ​വി നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തു​ന്ന പ​ൾ​സ് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ആ​ല​പ്പു​ഴ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി എം. ​ലി​ജു ക​ണ്ട​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ർ​വ​ഹി​ച്ചു. അ​ഞ്ചു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ര​ണ്ടു​തു​ള്ളി പോ​ളി​യോ മ​രു​ന്ന് ന​ൽ​കു​ന്ന പ​ദ്ധ​തി​ക്കാ​യി സം​സ്ഥാ​ന​ത്ത് 23000 ബൂ​ത്തു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​ണ്ട​ല്ലൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നും രാ​ഷ്‌ട്രീയഭേ​ദ​മി​ല്ലാ​തെ മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ണ്ട​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ-ചാ​ർ​ജ് ആ​ർ. ഷൈ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്ദേ​ശ പ്ര​ചാ​ര​ണ പോ​സ്റ്റ​ർ പ്ര​കാ​ശ​നം മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ടി.​എ​സ്. താ​ഹ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​പി.​വി. വി​ദ്യ, ആ​രോ​ഗ്യ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ആ​ർ. വി​വേ​ക് കു​മാ​ർ, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​സ്.​ആ​ർ. ദി​ലീ​പ് കു​മാ​ർ, ര​ശ്മി ശ്രീ​നി, എ. ​അ​ജി​ത്ത്, അ​ഡ്വ.​എ​ൻ. രാ​ജ​ഗോ​പാ​ൽ, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ​സ്.​ലൈ​ജു, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​പാ​ർ​വ​തി പ്ര​സാ​ദ്, ഡോ.​എ​ൻ.​എ​സ്. സ്മി​ത , ഡോ.​അ​രോ​മ പ്ര​സ​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ൽ അ​ഞ്ച് വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള 96972 കു​ട്ടി​ക​ൾ​ക്ക് തു​ള്ളി മ​രു​ന്ന് വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​. പോളിയോ തുള്ളിമരുന്ന് ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് 29,30 തീയ​തി​ക​ളി​ലും ന​ൽ​കും.

Tags : Distribution of polio Nattuvishesham Districte news

Recent News

Corehub Up