x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കോ​ള​ർ​ഷി​പ്, എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം

വെബ് ഡെസ്ക്
Published: July 20, 2026 03:25 AM IST | Updated: July 20, 2026 03:25 AM IST

വി​ദ്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ സ്കോ​ള​ർ​ഷി​പ്, എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​ച്ച​ട​ങ്ങി​ൽ​നി​ന്ന്.

ത​ല​ക്കോ​ട്ടു​ക​ര: വി​ദ്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ​യേ​കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സ്കോ​ള​ർ​ഷി​പ്, എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ചു.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഗി​രീ​ഷ്കു​മാ​ർ മാ​ലി​ട്ടി​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​വി​എ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഡോ.​എ.​വി. അ​നൂ​പ് മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ ഡോ.​സി. സു​നി​ത, വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ, സ്കോ​ള​ർ​ഷി​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ വി​ദ്യാ​സാ​ഗ​ർ, ചീ​ഫ് പാ​ട്ര​ൺ പി.​കെ. അ​ശോ​ക​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം രാ​ജു ക​രു​ണാ​ക​ര​ൻ, പ്ര​കാ​ശ് ന​ടേ​ശ​ൻ, ഡോ.​എം.​എ​ൽ. വി​നി​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​ദ്യ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ 2010-14 ബാ​ച്ചി​ന്‍റെ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up