x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്കൊ​പ്പം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് ജി​ല്ലാ ക​ള​ക്‌ട​ര്‍

വെബ് ഡെസ്ക്
Published: October 14, 2026 03:28 AM IST | Updated: October 14, 2026 03:28 AM IST

പാ​ലി​യേ​റ്റീ​വ് രോ​ഗി​ബ​ന്ധു സം​ഗ​മവേ​ദി​യി​ല്‍ പി​റ​ന്നാ​ള്‍ മ​ധു​രം പ​ങ്കി​ട്ട് ജി​ല്ലാ ക​ള​ക്‌ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍.

മ​ല​പ്പു​റം: പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കു​മൊ​പ്പം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് ജി​ല്ലാ ക​ള​ക്‌ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍. മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച സു​കൂ​ന്‍ സെ​ക്ക​ന്‍​ഡ​റി പാ​ലി​യേ​റ്റീ​വ് രോ​ഗി-​ബ​ന്ധു സം​ഗ​മ​ത്തി​നി​ടെ​യാ​യി​രു​ന്നു കേ​ക്ക് മു​റി​ച്ചു​ള്ള ആ​ഘോ​ഷം.

പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നും രോ​ഗി​ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കു​മൊ​പ്പം സ​ന്തോ​ഷം പ​ങ്കി​ടാ​നും സാ​ധി​ച്ച​തി​ല്‍ ക​ള​ക്‌ട‌​ര്‍ സ​ന്തോ​ഷം അ​റി​യി​ച്ചു. പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പി​ന്തു​ണ തു​ട​ര്‍​ന്നും ഉ​റ​പ്പാ​ക്മെ​ന്ന് ക​ള​ക്‌ട​ര്‍ പ​റ​ഞ്ഞു. ക​ള​ക്‌ട​റു​ടെ ജ​ന്‍​മ​ദി​നാ​ഘോ​ഷം പാ​ലി​യേ​റ്റീ​വ് സം​ഗ​മ​ത്തി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

പാ​ലി​യേ​റ്റീ​വ് രം​ഗ​ത്ത് കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്ത​ത്ത്: ക​ള​ക്‌ട​ര്‍

മ​ല​പ്പു​റം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​കൂ​ന്‍ എ​ന്ന പേ​രി​ല്‍ സെ​ക്ക​ന്‍​ഡ​റി പാ​ലി​യേ​റ്റീ​വ് രോ​ഗി​ബ​ന്ധു സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്‌ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​ക്‌ട​റു​ടെ ജ​ന്മ​ദി​നം ച​ട​ങ്ങി​ല്‍ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യി​ല്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ രം​ഗ​ത്ത് കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്നും ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​യ ഡോ​ക്‌ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ള്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ മി​ക​ച്ച​താ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് റ​ജു​ല പെ​ല​ത്തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​പി. നു​സ്‌​റ​ത്ത് റ​ഹ്‌​മാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​സീ​ന​ത്ത്, കെ. ​മ​ന്‍​സൂ​ര്‍ കു​ഞ്ഞി​പ്പു, ഒ​തു​ക്കു​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ.​കെ. മെ​ഹ്നാ​സ്, പൂ​ക്കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ്് അ​നീ​സ കോ​ടാ​ലി, ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ്് സി. ​ബു​ഷ​റ, മൊ​റ​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ജ​ലീ​ല്‍ മു​ണ്ടോ​ട​ന്‍, ഡി​എം​ഒ വി. ​വി​നോ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. മു​ഹ​മ്മ​ദ​ലി, ഫൗ​സി​യ പെ​രു​മ്പ​ള്ളി, മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ന്‍.​ കു​ഞ്ഞീ​തു, എം.​സി. കു​ഞ്ഞി​പ്പ, എം.​സി. മു​ജീ​ബ്, എം.​കെ. മു​ഹ്സി​ന്‍, എം.​കെ. നാ​സ​ര്‍, അ​നീ​സ സൈ​നു​ല്‍ ആ​ബി​ദ്, വി.​കെ. ല​ത ടീ​ച്ച​ര്‍, ബു​ഷ​റ സ​ഫ​ര്‍, സാ​ജി​ദ അ​ബൂ​ബ​ക്ക​ര്‍, മ​ണി പു​ല്ലാ​ണി, സു​ഹ​റ മും​താ​സ്, റി​ന്‍​ഷ റി​യാ​സ​ലി, മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​നോ​ദ് പ​ട്ടാ​ള​ത്തി​ല്‍, മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഇ​ന്‍​-ചാ​ര്‍​ജ് ഡോ. ​ഷ​മീ​മ, ഗാ​യ​ക​ന്‍ നൗ​ഷാ​ദ് മ​ല​പ്പു​റം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News DeepikaNews Collector

Recent News

Corehub Up