x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ കോ​ട​തി​പ്പാ​ലം: നാളെ മുതൽ ഗതാഗതനിരോധനം


Published: June 29, 2026 12:00 AM IST | Updated: June 29, 2026 12:00 AM IST

ആ​ല​പ്പു​ഴ: ജി​ല്ലാ കോ​ട​തി​പ്പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ്രെയി​നേ​ജ് നി​ർമാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ നാളെ മു​ത​ൽ ആ​ലു​ക്കാ​സി​നു മു​ന്നി​ലു​ള്ള റോ​ഡി​ന്‍റെ ഔ​ട്ട് പോ​സ്റ്റ് മു​ത​ൽ മ​ഞ്ജു​ള ബേ​ക്ക​റി വ​രെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു.

ആ​ല​പ്പു​ഴ-ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ ത​ണ്ണീ​ർ​മു​ക്കം ഭാ​ഗ​ത്തുനി​ന്നു വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും പ്രൈ​വ​റ്റ് ബ​സു​ക​ളും കൈ​ചൂ​ണ്ടി മു​ക്കി​ൽ നി​ന്നു വ​ല​തു തി​രി​ഞ്ഞ് കൊ​മ്മാ​ടി പാ​ല​ത്തി​ന്‍റെ കി​ഴ​ക്കേ​ക്ക​ര​യി​ൽ എഎ​സ് ക​നാ​ൽ-ഈ​സ്റ്റ് ബാ​ങ്ക് റോ​ഡി​ൽകൂ​ടി വ​ഴി​ച്ചേ​രി പാ​ലം ക​യ​റി വ​ഴി​ച്ചേ​രി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽനി​ന്ന് ഇ​ട​തു തി​രി​ഞ്ഞ് പി​ച്ചു​അ​യ്യ​ർ, എ​വി​ജെ ജം​ഗ്ഷ​ൻ വ​ഴി പ​ഴ​വ​ങ്ങാ​ടി ജം​ഗ്ഷ​നി​ൽനി​ന്ന് ഇ​ട​തു തി​രി​ഞ്ഞ് ഔ​ട്ട പോ​സ്റ്റ് വ​ഴി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കണം.

ആ​ല​പ്പു​ഴയിൽനി​ന്നു ത​ണ്ണീ​ർ​മു​ക്കം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി, പ്രൈ​വ​റ്റ് ബ​സു​ക​ൾ ചു​ങ്കം-ക​ല്ലു​പാ​ലം റോ​ഡി​ന്‍റെ വ​ട​ക്കേ അ​പ്രോ​ച്ച് വ​ഴി കൊ​മേ​ഴ്‌​സ്യ​ൽ ക​നാ​ൽ-നോ​ർ​ത്ത് ബാ​ങ്ക് റോ​ഡി​ൽകൂ​ടി ഇ​രു​മ്പു പാ​ല​ത്തി​ൽനി​ന്നും വ​ല​തു തി​രി​ഞ്ഞ് വൈ​എം​സി​എ പാ​ലം വ​ഴി എ​എ​സ് ക​നാ​ൽ-ഈ​സ്റ്റ് ബാ​ങ്ക് റോ​ഡ് വ​ഴി കൈ​ചൂ​ണ്ടിമു​ക്കി​ലെ​ത്തി ഇ​ട​തു​തി​രി​ഞ്ഞു പോ​കണം.
തെ​ക്കുനി​ന്നു വ​രു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ൾ ഇ​രു​മ്പു പാ​ലം, വൈ​എം​സി​എ വ​ഴി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി പോ​കണം.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തുനി​ന്നു വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി, പ്രൈ​വ​റ്റ് ബ​സു​ക​ൾ ടൗ​ണി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വ​ഴി​ച്ചേ​രി പാ​ലം ക​യ​റി വ​ഴി​ച്ചേ​രി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽനി​ന്ന് ഇ​ട​തു തി​രി​ഞ്ഞ് പി​ച്ചു​അ​യ്യ​ർ-എ​വി​ജെ ജം​ഗ്ഷ​ൻ വ​ഴി പ​ഴ​വ​ങ്ങാ​ടി ജം​ഗ്ഷ​നി​ൽനി​ന്ന് ഇ​ട​തു തി​രി​ഞ്ഞ് ഔ​ട്ട് പോ​സ്റ്റ് വ​ഴി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കണം.

ആ​ല​പ്പു​ഴയിൽനി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ചു​ങ്കം-ക​ല്ലു​പാ​ലം റോ​ഡി​ന്‍റെ വ​ട​ക്കേ അ​പ്രോ​ച്ച് വ​ഴി കൊ​മേ​ഴ്‌​സ്യ​ൽ ക​നാ​ൽ-നോ​ർ​ത്ത് ബാ​ങ്ക് റോ​ഡി​ലൂടെ ഇ​രു​മ്പു പാ​ല​ത്തി​ൽനി​ന്നു വ​ല​തു തി​രി​ഞ്ഞ് വൈ​എം​സി​എ ജം​ഗ്ഷ​നി​ൽനി​ന്ന് ഇ​ട​തു​തി​രി​ഞ്ഞ് പോ​കണം.

പു​ന്ന​മ​ട ഭാ​ഗ​ത്തേ​ക്കു പോ​കു​ന്നതും വ​രു​ന്നതുമായ വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ഔ​ട്ട്‌​പോ​സ്‌​റ്റിനു ​കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള ഡീ​വി​യേ​ഷ​ൻ റോ​ഡുവ​ഴി പു​ന്ന​മ​ട ഭാ​ഗ​ത്തേ​ക്കും പു​ന്ന​മ​ട​യി​ൽ നി​ന്നു തി​രി​ച്ചു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഡീ​വി​യേ​ഷ​ൻ റോ​ഡ് വ​ഴി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് വ​ഴി ചു​ങ്കം-ക​ല്ലു​പാ​ലം റോ​ഡി​ന്‍റെ വ​ട​ക്കേ അ​പ്രോ​ച്ചിലൂടെ ക​ല്ലു​പാ​ലം വ​ഴി പോ​കണം.

Tags : Traffic ban from Nattuvishesham Districte news

Recent News

Corehub Up