ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോബി ജോൺ പ്രസംഗിക്കുന്നു.
പാലക്കാട്: ജില്ലാ ആശുപത്രിയിൽ അടച്ചിട്ട ജില്ലാ ലാബ് പുനരാരംഭിക്കണമെന്നും ആർഡിസി ലാബിൽ പഴയപോലെ എല്ലാ ജനവിഭാഗങ്ങൾക്കും രക്തപരിശോധന നടത്തുന്നതിനുവേണ്ട സംവിധാനം ഒരുക്കണമെന്നും കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ആർഡിസി, ജില്ലാ ലാബ് എന്നീ രണ്ട് ലാബുകളുടെ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ കാരണം ഉപകരണങ്ങൾ എപ്പോഴും കേടാവുന്ന സ്ഥിതിയാണുള്ളത്.
സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വേറിട്ട് വളരെ തുച്ഛമായ തുകയ്ക്കാണ് ആർഡിസി ലാബിൽ ബിപിഎൽ, എപിഎൽ വിഭാഗക്കാർക്ക് പരിശോധന ചെയ്തു കൊടുത്തിരുന്നത്, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ മികച്ച രീതിയിലാണ് ആർഡിസി ലാബ് പ്രവർത്തിച്ചു വന്നിരുന്നത്.
ഇതിനെ തകർക്കുന്ന സമീപനമാണ് ഇപ്പോൾ നിലവിലുള്ളത്. അടിയന്തിരമായി ജില്ലാ ലാബ് നേരത്തെ പോലെ തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം ഐക്യകണ്ഠേന അവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോബി ജോൺ അധ്യക്ഷനായി.
നേതാക്കളായ പി.കെ. മാധവവാര്യർ, തോമസ് ജേക്കബ്, വി.കെ. വർഗീസ്, ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, പി.വി. ഹാൻസൺ, എം.വി. രാമചന്ദ്രൻ നായർ, വി.എ. ബെന്നി, എൻ.പി. ചാക്കോ, ചാർളി മാത്യു, എസ്. സുന്ദർ രാജൻ, എൻ.വി. സാബു, വി.കെ. സുബ്രഹ്്മണ്യൻ, മോഹൻദാസ് പൊൽപുള്ളി, എ. കമുറുദീൻ, ബിജു പൂഞ്ചോല, അഡ്വ. ജയൻ തോമസ്, മനോജ് മണ്ണാർക്കാട്, സതീഷ് പുതുശേരി എന്നിവർ പ്രസംഗിച്ചു.