ജില്ലാ സബ്ജൂനിയര് വുഷു ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായ യുഎംഎഐ അമ്പലവയല്‍.
അമ്പലവയല്‍: അമ്പലവയലില്‍ നടന്ന ജില്ലാ സബ്ജൂനിയര് വുഷു ചാമ്പ്യന്‍ഷിപ്പില്‍ യുഎംഎഐ അമ്പലവയല്‍ ചാമ്പ്യന്മാര്.
ജില്ലാ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി സലിം കടവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എച്ച്. ഷറഫുദ്ദീന്, പ്രസിഡന്റ് ടി.ആര്. പ്രമോദ്, ഇ.എസ്. റഷീദ്, ടി. സിദ്ദിഖ് എന്നിവര്‍ നേതൃത്വം നല്കി. ടഗ് ഓഫ് വാര് അസോസിയേഷന് സെക്രട്ടറിപീറ്റര് സ്പോര്‍ട്സ് കൗണ്‍സില്‍ നിരീക്ഷകനായി പങ്കെടുത്തു. 184 പോയിന്റ് നേടിയാണ് യുഎംഎഐ അമ്പലവയല്‍ ഒന്നാം സ്ഥാനം നേടിയത്.
54 പോയിന്റ് നേടി എയിം അക്കാദമി രണ്ടാം സ്ഥാനവും 48 പോയിന്റോടെ യുഎംഎഐ മേപ്പാടി മൂന്നാം സ്ഥാനവും നേടി. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ കായികതാരങ്ങള്‍ ഏഴിന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും.
Tags :