x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​കെ. ശ്രീ​കു​മാ​റി​നു ബോ​ധി ഗ്ര​ന്ഥ​ശാ​ല പു​ര​സ്കാരം


Published: March 26, 2026 05:43 AM IST | Updated: March 26, 2026 05:43 AM IST

ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ബോ​ധി ഗ്ര​ന്ഥ​ശാ​ല​യു​ടെ 2025ലെ ​ബോ​ധി പു​ര​സ്കാ​രം എ​ഴു​ത്തു​കാ​ര​ൻ ഡോ. ​കെ. ശ്രീ​കു​മാ​റി​ന്. മാ​തൃ​ഭൂ​മി പ്ര​സി​ദ്ധീ​ക​രി​ച്ച ഡോ. ​കെ. ശ്രീ​കു​മാ​ർ എ​ഴു​തി​യ "എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ’ എ​ന്ന ജീ​വ​ച​രി​ത്ര​ഗ്ര​ന്ഥ​മാ​ണ് പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​നാ​ക്കി​യ​ത്. ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​ത്തോ​ളം ഇ​ട​വേ​ള​ക​ളി​ല്ലാ​തെ എം​ടി​യോ​ടൊ​പ്പ​മി​രു​ന്ന് ഡോ. ​ശ്രീ​കു​മാ​ർ ആ ​ജീ​വി​തം ക​ട​ലാ​സി​ലേ​ക്ക് പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

മ​ല​യാ​ള സം​ഗീ​ത നാ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ന് കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു മ​ല​യാ​ള​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​കെ. ശ്രീ​കു​മാ​ർ ഇ​പ്പോ​ൾ തി​രൂ​ർ തു​ഞ്ച​ൻ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ കോ-​ഓ​ർ​ഡി​നേ​റ്റ​റും പൂ​ർ​ണ പ​ബ്ലി​ക്കേ​ഷ​ൻ​സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​ഡി​റ്റ​റു​മാ​ണ്. 230ലേ​റെ പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ബാ​ല​സാ​ഹി​ത്യം, നാ​ടോ​ടി​വി​ജ്ഞാ​നീ​യം, നാ​ട​ക​പ​ഠ​നം, ജീ​വ​ച​രി​ത്രം, ലേ​ഖ​ന​പ​ര​ന്പ​ര, പു​ന​രാ​ഖ്യാ​നം, ക​വി​ത എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള​വ​യാ​ണ് ര​ച​ന​ക​ൾ. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ​യു​മ​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചു.

11,111 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ഏ​പ്രി​ൽ അ​വ​സാ​ന​വാ​ര​ത്തി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് പു​ര​സ്കാ​ര നി​ർ​ണ​യ സ​മി​തി ചെ​യ​ർ​മാ​ൻ കാ​ഞ്ചി​യാ​ർ രാ​ജ​ൻ, മോ​ബി​ൻ മോ​ഹ​ൻ, ജയിം​സ് പി. ​ജോ​സ​ഫ്, എ​സ്. പു​ഷ്പ​മ്മ, മി​നി മോ​ഹ​ന​ൻ, സി​റി​ൾ ജേ​ക്ക​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : nattu vishesham Dr. K. Sreekumar receives Bodhi

Recent News

Corehub Up