ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച നാടകം, ജീവിതം എന്ന പ്രഭാഷണസംവാദ പരിപാടി മാധവ് രാംദാസ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: നാടകം എന്നും ജനസ്വാധീനമുള്ള കലാരൂപമാണെന്നും പുതിയ മാറ്റങ്ങൾ നാടകമേഖലയും ഉൾക്കൊള്ളണമെന്നും സാങ്കേതികമികവ് വേദിയിൽ ഉപയോഗപ്പെടുത്തണമെന്നും സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ മാധവ് രാംദാസ്.
തൃശൂർ ലിറ്റററി ഫോറത്തിന്റെയും എം.കെ. സാനു ലിറ്റററി സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച നാടകം, ജീവിതം എന്ന പ്രഭാഷണസംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റും എഴുത്തുകാരനുമായ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഗീതനാടക അക്കാദമി പുരസ്കാരജേതാക്കളായ പൂച്ചാക്കൽ ഷാഹുൽ ഹമീദ്, പ്രദീപ് മാളവിക എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സാഹിതി ചെയർപേഴ്സണ് ഡോ. സരസ്വതി ബാലകൃഷ്ണൻ, എം.ഡി. രത്നമ്മ, മോഹൻദാസ് പാറപ്പുറത്ത്, വത്സല വി. പിള്ള, നഫീസത്ത് ബീവി, ഇ.ജി. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. പി.ഡി. പൗലോസ്, ഇ.ഡി. ഡേവിസ് രചിച്ച കരിവീട്ടി ഏകപാത്ര നാടകവും അവരിപ്പിച്ചു.