x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലും കു​ടി​വെ​ള്ള​ക്ഷാ​മം


Published: April 21, 2026 05:26 AM IST | Updated: April 21, 2026 05:26 AM IST

തി​രു​വ​ല്ല: വേ​ന​ല്‍ ചൂ​ടി​ന്‍റെ രൂ​ക്ഷ​ത കൂ​ടി​യ​തോ​ടെ അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ കി​ണ​റു​ക​ളും വ​റ്റി, കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. പ​മ്പ​യു​ടെ​യും അ​ച്ച​ന്‍​കോ​വി​ലാ​റി​ന്‍റെ​യും മ​ണി​മ​ല​യു​ടെ​യും തീ​ര​ത്തു പോ​ലും വ്യാ​പ​ക​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. ആ​റി​നോ​ട​ടു​ത്തു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളും വ​റ്റി വ​ര​ണ്ടു.

വി​ണ്ടു​കീ​റി​യ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ വ​രാ​നി​രി​ക്കു​ന്ന വ​രൾച്ച​യു​ടെ തീ​വ്ര​ത​യെ​യാ​ണ് വി​ളി​ച്ച​റി​യി​ക്കു​ന്ന​തെ​ന്ന ഭീ​തി​യും അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലാ​കെ നി​ല​നി​ല്‍​ക്കു​ക​യാ​ണ്.
നി​ര​ണം, ക​ട​പ്ര, നെ​ടു​മ്പ്രം, പെ​രി​ങ്ങ​ര, കു​റ്റൂ​ര്‍, മാ​ന്നാ​ര്‍, ചെ​ന്നി​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

നാ​ലു​പാ​ടും വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും തു​ള്ളി കു​ടി​ക്കാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഒ​ട്ടു​മി​ക്ക കി​ണ​റു​ക​ളും വ​റ്റു​ക​യും അ​ടി​ത്ത​ട്ടി​ൽ ഉ​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം നി​റം മാ​റു​ക​യും രൂ​ക്ഷ​ഗ​ന്ധം ഉ​ണ്ടാ​കു​കയും ചെ​യ്യു​ന്നു.

പൈ​പ്പു​വെ​ള്ളം മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യ​മെ​ങ്കി​ലും അ​തും സ​മ​യ​ത്തി​നു ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി​യു​ണ്ട്. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പാ​ല​മൂ​ട്ടി​ല്‍ മി​നി കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ല്‍ നി​ന്നു പ​മ്പിം​ഗ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യി വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. കു​ഴ​ല്‍​ക്കി​ണ​റി​ല്‍ നി​ന്നു​ള്ള വെ​ള്ള​മാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കു​റ​ച്ചു കൂ​ടി താ​ഴ്ത്തി കു​ഴി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ജ​ല ല​ഭ്യ​ത കാ​ര്യ​ക്ഷ​മ​മാ​കു​കയുള്ളൂ. ഇ​തി​നാ​യി എ​ല്ലാ വേ​ന​ലി​ലും നാ​ട്ടു​കാ​ര്‍ മു​റ​വി​ളി കൂ​ട്ടു​മെ​ങ്കി​ലും ജ​ല അ​ഥോ​റി​റ്റി​യോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്നി​ല്ല. അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ജ​ല​സം​ഭ​ര​ണി​ക​ള്‍ നോ​ക്കു​കു​ത്തി​ക​ളാ​ണ്.വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ആ​റ്റി​ലെ നീ​രൊ​ഴു​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മി​ക്ക​യി​ട​ങ്ങ​ളി​ലും കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ള​ത്തി​ല്‍ മ​ണ​ല്‍ പ​ര​പ്പു​ക​ള്‍ പൊ​ന്തി നി​ല്‍​ക്കു​ന്ന കാ​ഴ്ച​യാ​ണ്.

Tags : nattu vishesham Drinking water shortage

Recent News

Corehub Up