ആലക്കോട്: കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഡ്രൈഡേ ആചരണ പരിപാടി നടത്തി. ആലക്കോട് പഞ്ചായത്തിന്റെയും തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും വിദ്യാലയങ്ങളുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായതല ഉദ്ഘാടനം രയറോം ഗവ. ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമി വിഷയാവതരണം നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ വത്സമ്മ വാണിശേരി, റീമോൾ വിജു, മുഖ്യാധ്യാപിക ഇൻ ചാർജ് മനീഷ കെ. വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, കെ. നിധീഷ്, മെൽബിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കൊതുജന്യ രോഗ പ്രതിരോധത്തിൽ ഡ്രൈഡേയുടെ പങ്ക് എന്ന വിഷയത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.ടി. ശ്രീരാജ് ക്ലാസെടുത്തു.