x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വകാര്യ വ്യക്തിയുടെ പറന്പിലെ മാലിന്യ നിക്ഷേപം; പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മ​ണ്ണി​ട്ട് മൂ​ടാ​ൻ ന​ട​പ​ടി

വെബ് ഡെസ്ക്
Published: August 10, 2026 02:19 AM IST | Updated: August 10, 2026 02:19 AM IST

കൊ​ട്ടി​യൂ​ർ പാൽചുരത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പറന്പിലുള്ള അറവു മാലിന്യം ജെസിബി ഉപയോഗിച്ച് മണ്ണിട്ട് മൂടുന്നു.

പ​ക​ർ​ച്ച​വ്യാ​ധി ഭീ​തി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ

കൊ​ട്ടി​യൂ​ർ: പാ​ൽ​ചു​ര​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തുള്ള അറവുമാലിന്യം പ്ര​ദേ​ശ​ത്ത് ക​ടു​ത്ത ആ​രോ​ഗ്യ-​പ​രി​സ്ഥി​തി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. അറവുമാലിന്യങ്ങൾ നിക്ഷേപിച്ച മാ​ലി​ന്യ സം​ഭ​ര​ണ ടാ​ങ്ക് പൊ​ട്ടി​യൊ​ഴു​കി രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ൽ മ​ണ്ണി​ട്ട് മൂ​ടാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യ​ക്കൂ​മ്പാ​രം നി​ക​ത്തു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ മാ​ലി​ന്യ അ​വ​ശി​ഷ്ട​ങ്ങ​ൾ സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്കും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലേ​ക്കും പു​ഴ​യി​ലേ​ക്കും ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് മ​ലി​ന​ജ​ലം കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ക​ല​രാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ പ​ട​രു​മെ​ന്നു​ള്ള ഭീ​തി​യി​ലാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ.

സ​ഹി​ക്കാ​നാ​വാ​ത്ത ദു​ർ​ഗ​ന്ധ​വും രോ​ഗ​പ്പ​ക​ർ​ച്ചാ ഭീ​തി​യും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണു നി​ല​വി​ൽ പ്രാ​ഥ​മി​ക​മാ​യി മ​ണ്ണി​ട്ട് മൂ​ടാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ മാ​ലി​ന്യം കേ​വ​ലം മ​ണ്ണി​ട്ട് മൂ​ടു​ന്ന​ത് പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ നി​ല​പാ​ട്. മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യു​ന്ന​തി​നൊ​പ്പം പ്ര​ദേ​ശ​ത്ത് അ​ണു​ന​ശീ​ക​ര​ണ​വും ശാ​സ്ത്രീ​യ​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ന​ട​പ​ടി​ക​ൾ വൈ​കി​യാ​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews waste

Recent News

Corehub Up